22 October Tuesday

രോഹിത്തിന് സെഞ്ച്വറി: പാകിസ്ഥാനെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

മാഞ്ചസ‌്റ്റർ> ലോക ക്രിക്കറ്റിലെ ആവേശ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 30 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് എടുത്തിട്ടുണ്ട്. വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുടെ (85 പന്തിൽ 100 സെഞ്ച്വറി) മികവിലാണ് ഇന്ത്യ മികച്ച നിലയിൽ എത്തിയത്. ക്യാപ്റ്റൻ വിരാട് കോഹ്ലി 9 റൺസുമായി രോഹിതിനൊപ്പം ക്രീസിലുണ്ട്.

ശിഖർ ധവാന്റെ അഭാവത്തിൽ രോഹിതിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്ത കെ എൽ രാഹുൽ അർധ സെഞ്ച്വറി നേടിയപ്പോൾ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഒന്നാം വിക്കറ്റിൽ നേടാനായത്. സ്കോർ 136ൽ നിൽക്കേ വഹാബ് റിയാസിന്റെ പന്തിൽ ആസാമിന്‌ ക്യാച്ച് നൽകി രാഹുൽ പുറത്തായി. 78 പന്തിൽ 58 റൺസാണ് രാഹുലിന്റെ സമ്പാദ്യം. വിജയ് ശങ്കറാണ് നാലാം നമ്പറിൽ ബാറ്റിങ്ങിനായി ഇറങ്ങുക

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top