24 March Friday
സെമിയിൽ ന്യൂസിലൻഡിനെ 
എട്ട് വിക്കറ്റിന് വീ--ഴ്--ത്തി

ഇന്ത്യ ന്യൂസിലൻഡ്‌ ട്വന്റി 20 ; മിച്ചെൽ, കോൺവെ തിളങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

image credit bcci twitter


റാഞ്ചി
അവസാന ഓവറുകളിൽ പേസർമാരെ കടന്നാക്രമിച്ച്‌ ഇന്ത്യയുമായുള്ള ആദ്യ ട്വന്റി 20 മത്സരത്തിൽ ന്യൂസിലൻഡ്‌ മികച്ച സ്‌കോർ നേടി. ആറ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 176 റണ്ണെടുത്തു. മുപ്പത്‌ പന്തിൽ 59 റണ്ണുമായി പുറത്താകാതെനിന്ന ഡാരിൽ മിച്ചെലും 35 പന്തിൽ 52 റണ്ണടിച്ച ഡെവൺ കോൺവെയുമായാണ്‌ ന്യൂസിലൻഡന്‌ മികച്ച സ്‌കോറൊരുക്കിയത്‌. ഇന്ത്യക്കായി സ്‌പിന്നർമാരായ കുൽദീപ്‌ യാദവും വാഷിങ്‌ടൺ സുന്ദറും തിളങ്ങി.

ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്യാനെത്തിയ കിവികൾ ഫിൻ അല്ലെന്റെയും കോൺവെയുടെയും മികവിൽ വേഗത്തിൽ റണ്ണടിച്ചു. 23 പന്തിൽ 35 റണ്ണെടുത്ത അല്ലെനെയും റണ്ണെടുക്കുംമുമ്പ്‌ മാർക്‌ ചാപ്‌മാനെയും മടക്കി സുന്ദർ കളിഗതി മാറ്റി. ഗ്ലെൻ ഫിലിപ്‌സ്‌ (22 പന്തിൽ 17), മിച്ചയേൽ ബ്രേസ്‌വെൽ (2 പന്തിൽ 1), ക്യാപ്‌റ്റൻ മിച്ചെൽ സാന്റ്‌നെർ (5 പന്തിൽ 7) എന്നിവർ വേഗത്തിൽ പുറത്തായി.

അവസാന ഓവറുകളിൽ കിവികൾ തിരിച്ചുവന്നു. അഞ്ച്‌ സിക്‌സറും മൂന്ന്‌ ഫോറുമായി മിച്ചെലാണ്‌ നയിച്ചത്‌. അവസാന ഓവർ എറിഞ്ഞ അർഷ്‌ദീപ്‌ സിങ്ങിനെ 27 റണ്ണിനാണ്‌ മിച്ചെൽ ശിക്ഷിച്ചത്‌. മൂന്ന്‌ സിക്‌സറാണ്‌ അടിച്ചുകൂട്ടിയത്‌.ഇന്ത്യക്കായി സുന്ദർ രണ്ട്‌ വിക്കറ്റെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top