29 February Saturday

അയ്യർ ദ ഗ്രേറ്റ്‌! ആദ്യ മത്സരത്തിൽ "കിവികളെ പറത്തി ഇന്ത്യ'

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

ഓക്‌ലാന്റ്‌ > അവസാന ഓവറുകളിൽ ശ്രേയസ് അയ്യർ ആഞ്ഞടിച്ചപ്പോൾ  ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്‌ക്ക്‌ ആറ്‌ വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലൻഡ്‌ ഉയർത്തിയ 204 റൺസ്‌ വിജയലക്ഷ്യം ആറു പന്തു ബാക്കിനിൽക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. ഓക്‌ലൻ‍ഡ് ഈഡൻ പാർക്കിൽ നടന്ന ഒന്നാം ട്വന്റി20യിൽ അനായാസ ജയമായിരുന്നു ഇന്ത്യയുടേത്‌.

 ട്വന്റി20യിലെ 10–ാം അർധസെഞ്ചുറി കണ്ടെത്തിയ ഓപ്പണർ ലോകഷ് രാഹുൽ (27 പന്തിൽ 56), രണ്ടാം അർധസെഞ്ചുറി കണ്ടെത്തിയ ശ്രേയസ് അയ്യർ (29 പന്തിൽ പുറത്താകാതെ 58) എന്നിവർ ചേർന്നാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. ക്യാപ്റ്റൻ വിരാട് കോലി 32 പന്തിൽ 45 റൺസെടുത്ത് ഇന്ത്യൻ വിജയത്തിൽ നിർണായക സംഭാവന നൽകി. രണ്ടാം വിക്കറ്റിൽ ലോകേഷ് രാഹുൽ – വിരാട് കോലി സഖ്യം പടുത്തുയർത്തിയ 99 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. രോഹിത് ശർമ (ആറു പന്തിൽ ഏഴ്), ശിവം ദുബെ (ഒൻപതു പന്തൽ 13) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. മനീഷ് പാണ്ഡെ 12 പന്തിൽ 14 റൺസുമായി പുറത്താകാതെ നിന്നു. ന്യൂസീലൻഡിനായി ഇഷ് സോധി രണ്ടും മിച്ചൽ സാന്റ്നർ, ബ്ലയർ ടിക്‌നർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ന്യൂസീലൻഡ് ഉയർത്തിയ 204 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ 16 റൺസുള്ളപ്പോൾ രോഹിത് ശർമ പുറത്തായി. ആറു പന്തിൽ ഒരു സിക്സ് സഹിതം ഏഴു റൺസെടുത്ത രോഹിത്തിനെ മിച്ചൽ സാന്റ്നറാണ് പുറത്താക്കിയത്. റോസ് ടെയ്‍ലർ ക്യാച്ചെടുത്തു. സാന്റ്നറിനെതിരെ സിക്സ് നേടിയതിനു തൊട്ടുപിന്നാലെയാണ് രോഹിത് പുറത്തായത്.
 


പ്രധാന വാർത്തകൾ
 Top