20 September Sunday

ഇകർ കസിയസ്‌ വിരമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020


മാഡ്രിഡ്‌
സ്‌പെയ്‌നിന്റെയും റയൽ മാഡ്രിഡിന്റെയും വിഖ്യാത ഗോൾകീപ്പർ ഇകർ കസിയസ്‌ പ്രൊഫഷണൽ ഫുട്‌ബോളിൽനിന്ന്‌ വിരമിച്ചു. പോർച്ചുഗീസ്‌ ക്ലബ്‌ പോർടോയിലായിരുന്നു അവസാന ഘട്ടത്തിൽ കസിയസ്‌. പോർടോയുടെ ലീഗ്‌ കിരീടനേട്ടത്തിനുശേഷം ഈ മുപ്പത്തൊമ്പതുകാരൻ വിരമിക്കൽ അറിയിച്ചു. സാമൂഹ്യ മാധ്യമം വഴിയായിരുന്നു കസിയസിന്റെ വിരമിക്കൽ പ്രഖ്യാപനം. കഴിഞ്ഞ സീസണിന്റെ മധ്യത്തിൽ കസിയസിന്‌ ഹൃദയാഘാതം സംഭവിച്ചിരുന്നു. തുടർന്ന്‌ കളത്തിൽ ഇറങ്ങിയില്ല.

സ്‌പെയ്‌ൻ 2010ൽ ലോക ചാമ്പ്യൻമാരായപ്പോഴും 2008, 2012 വർഷങ്ങളിൽ യൂറോ കപ്പ്‌ ജേതാക്കളായപ്പോഴും കസിയസ്‌ ആയിരുന്നു വലയ്‌ക്ക്‌ മുന്നിൽ. 167 മത്സരങ്ങളിൽ ഇറങ്ങി. പ്രതിരോധതാരം സെർജിയോ റാമോസ്‌ മാത്രമാണ്‌ കസിയസിന്‌ മുന്നിൽ.

റയലിൽ 16 വർഷമാണ്‌ കളിച്ചത്‌. 725 മത്സരങ്ങളിൽ ഇറങ്ങി. റയലിന്റെ 118 വർഷ ചരിത്രത്തിനിടയിലെ ഏറ്റവും മികച്ച ഗോൾകീപ്പർ. ഒമ്പതാം വയസ്സിൽ കസിയസ്‌ റയലിന്റെ ഭാഗമായി.റയലിന്റെ മൂന്ന്‌ ചാമ്പ്യൻസ്‌ ലീഗ്‌ കിരീടങ്ങളിൽ പങ്കാളിയായി.  അഞ്ചുതവണ സ്‌പാനിഷ്‌ ലീഗ്‌ കിരീടത്തിലും.

2015ലാണ്‌ പോർടോയിൽ എത്തുന്നത്‌. റയലിന്റെ പരിശീലക സംഘത്തിലായിരിക്കും ഇനി കസിയസ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top