11 December Wednesday

ബെയര്‍സ്റ്റോയ്‌ക്ക്‌ സെഞ്ചുറി; ഇന്ത്യക്കെതിരെ ഇംഗ്ലണ്ട്‌ മികച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019

ബര്‍മിംഗ്ഹാം > ഓപ്പണര്‍മാര്‍ തിളങ്ങിയതോടെ ഇന്ത്യക്കെതിരായ ഇംഗ്ലണ്ട് നിര്‍ണായക മത്സരത്തില്‍ തകര്‍ത്ത് മുന്നേറുന്നു. പരിക്ക് മാറി ജേസണ്‍ റോയ് തിരിച്ചെത്തിയതോടെ കളം നിറഞ്ഞുള്ള പ്രകടനമാണ് ഓപ്പണിംഗ് വിക്കറ്റില്‍ ഇംഗ്ലീഷ് നിര പുറത്തെടുത്തത്. ഒന്നാം വിക്കറ്റിൽ 160 റൺ കൂട്ടിച്ചേർത്ത ശേഷമാണ്‌ ഓപ്പണർ റോയ്‌ പുറത്തായത്‌.

ആദ്യ പത്തോവറിന് ശേഷം ഗിയര്‍ മാറ്റിയ റോയ് -ജോനി ബെയര്‍സ്റ്റോ സഖ്യം ബൗണ്ടറികള്‍ കണ്ടെത്താന്‍ തുടങ്ങിയതോടെ സ്കോര്‍ ഉയർന്നു. 15-ാം ഓവറില്‍ ടീം സ്കോര്‍ നുറ് കടത്താന്‍ ഇരുവര്‍ക്കും സാധിച്ചു. രോഹിത് ശര്‍മയും വിരാട് കോലിയും അടങ്ങുന്ന കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്‍ക്കെതിരെ എത്ര ഉയര്‍ന്ന സ്കോര്‍ കണ്ടെത്താനാകുമോ അത്രയുമാണ് ഇംഗ്ലീഷ് പട ലക്ഷ്യമിടുന്നത്.

ഏത് സ്കോറും ചേസ് ചെയ്യാനാകാമെന്ന് ഇന്ത്യക്ക് ആത്മവിശ്വാസമുണ്ട്. കളി പുരോഗമിക്കുമ്പോള്‍ 26 ഓവറില്‍ ഒരു വിക്കറ്റ്‌ നഷടത്തിൽ 183 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.

മോശം ഫോമില്‍ കളിക്കുന്ന വിജയ് ശങ്കറിന് പകരമായി വെടിക്കെട്ട് ബാറ്റ്സമാന്‍ ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് സെമി ഉറപ്പാക്കാനുള്ള പോരാട്ടത്തിന് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. പുതിയ ജേഴ്സി അണിഞ്ഞാണ് ഇന്ന് ഇന്ത്യ കളിക്കിറങ്ങിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.


പ്രധാന വാർത്തകൾ
 Top