13 September Friday

ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗ് ; ഗോകുലത്തിന്‌ ഇന്ന്‌ സെമി

വെബ് ഡെസ്‌ക്‌Updated: Thursday May 18, 2023


അഹമ്മദാബാദ്‌
ഇന്ത്യൻ വനിതാ ഫുട്‌ബോൾ ലീഗ്‌ സെമിഫൈനൽ മത്സരങ്ങൾ ഇന്ന്‌ നടക്കും. കർണാടക കിക്ക്‌സ്‌റ്റാർ എഫ്‌സി വൈകിട്ട്‌ അഞ്ചിന്‌ മധുര സേതു എഫ്‌സിയെ നേരിടും. ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്‌സി രാത്രി 8.30ന്‌ മണിപ്പുരിൽനിന്നുള്ള ഈസ്‌റ്റേൺ സ്‌പോർട്ടിങ്‌ യൂണിയനുമായി ഏറ്റുമുട്ടും. ഗോകുലം ക്വാർട്ടറിൽ ഒഡിഷ എഫ്‌സിയെ ഷൂട്ടൗട്ടിൽ കീഴടക്കി.

കിക്ക്‌സ്‌റ്റാർ 2–-1ന്‌ ഹോപ്‌സ്‌ ഫുട്‌ബോൾ ക്ലബ്ബിനെ തോൽപ്പിച്ചു. ഗോകുലം ഗ്രൂപ്പ്‌ ‘എ’ ജേതാക്കളായാണ്‌ ക്വാർട്ടറിലെത്തിയത്‌. സ്‌പോർടിങ് യൂണിയൻ ഗ്രൂപ്പ്‌ ‘ബി’യിൽ നാലാമതായിരുന്നു. ഗോകുലം എട്ട്‌ കളിയിൽ നേടിയത്‌ 54 ഗോളാണ്‌. സബിത്ര ഭണ്ഡാരി 26 ഗോളടിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top