പാരിസ്
ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസിൽ കരുത്തർ മുന്നോട്ട്. നിലവിലെ ചാമ്പ്യൻ നൊവാക് ജൊകോവിച്ച്, റാഫേൽ നദാൽ, ഡാനിൽ മെദ്വദെവ് എന്നിവർ നാലാംറൗണ്ടിലേക്ക് മുന്നേറി. സ്പെയ്നിന്റെ പത്തൊമ്പതുകാരൻ കാർലോസ് അൽകാറസും ജയിച്ചു. സ്ലോവേനിയയുടെ അലിയാസ് ബെഡെനെയെ 6–-3, 6–-3, 6–-2 എന്ന സ്കോറിനാണ് ജൊകോവിച്ച് മറികടന്നത്.
ഡച്ചുകാരൻ ബൊടിക് വാൻ സാൻഡ്സ്കൾപിനെയാണ് പതിമൂന്നുവട്ടം ജേതാവായ നദാൽ തോൽപ്പിച്ചത് (6–-4, 7–-6, 3–-2). വനിതകളിൽ ഒന്നാംനമ്പറുകാരി ഇഗ സ്വിയാടെക് പ്രീ ക്വാർട്ടറിൽ ഇടംപിടിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..