30 June Thursday

ലോക നീന്തൽ ചാമ്പ്യൻഷിപ്‌: ചെക്കോണിന്‌ ലോക റെക്കോഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

ബുഡാപെസ്‌റ്റ്> നാലുതവണ ഒളിമ്പിക് ചാമ്പ്യനായ റ്യാൻ മർഫിയെ അട്ടിമറിച്ച് ഇറ്റലിയുടെ തോമസ് ചെക്കോണിന് ലോക നീന്തൽ ചാമ്പ്യൻഷിപ് 100 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ റെക്കോഡോടെ സ്വർണം. 51.60 സെക്കൻഡിലാണ് ഇരുപത്തൊന്നുകാരൻ നീന്തിയെത്തിയത്.

റ്യാൻ മർഫി 2016 ഒളിമ്പിക്‌സിൽ കുറിച്ച 51.75 സെക്കൻഡ് സമയത്തെ ഇറ്റലിക്കാരനായ ചെക്കോൺ തിരുത്തി. ബുഡാപെസ്റ്റ് ലോക ചാമ്പ്യൻഷിപ്പിൽ മർഫി രണ്ടാമതായി. 51.97 സെക്കൻഡാണ് അമേരിക്കക്കാരൻ നീന്താൻ എടുത്തത്. അമേരിക്കയുടെതന്നെ ഹണ്ടർ ആംസ്ട്രോങ് മൂന്നാമതായി. ചാമ്പ്യൻഷിപ്പിൽ ഇറ്റലിയുടെ മൂന്നാമത്തെ സ്വർണമാണിത്.

വനിതകളുടെ 100 മീറ്റർ ബ്രസ്‌റ്റ്‌സ്‌ട്രോക്കിൽ ബെനഡിറ്റ പിലാറ്റോയും സ്വർണം നേടി. മിക്‌സഡ് ഡബിൾസിലും ഇറ്റലിക്കായിരുന്നു സ്വർണം. അമേരിക്കൻ താരം കാറ്റി ലെഡെക്കി ചാമ്പ്യൻഷിപ്പിലെ രണ്ടാമത്തെ സ്വർണം നേടി. 1500 മീറ്റർ ഫ്രീസ്റ്റെെലിലായിരുന്നു ചാമ്പ്യനായത്. 1500ൽ ചാമ്പ്യൻഷിപ് ചരിത്രത്തിലെ നാലാംസ്വർണമാണ് ലെഡെക്കിക്ക്. 2013ലായിരുന്നു ആദ്യസ്വർണം. ലോക ചാമ്പ്യൻഷിപ്പിൽ ആകെ 17 സ്വർണമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top