02 June Friday

നാഗെൽസ്മാൻ പുറത്ത് ; ടുഷെൽ ബയേൺ 
പരിശീലകൻ

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

image credit fc bayern munich twitter


മ്യൂണിക്‌
ജൂലിയൻ നാഗെൽസ്‌മാനെ പുറത്താക്കി ബയേൺ മ്യൂണിക്‌ തോമസ്‌ ടുഷെലിനെ പരിശീലകനായി നിയമിച്ചു. രണ്ടരവർഷത്തേക്കാണ്‌ കരാർ. ഈ സീസൺ തുടക്കം ചെൽസിയിൽനിന്ന്‌ പുറത്തായശേഷം ആദ്യമായാണ്‌ ടുഷെൽ ഒരു ടീമിന്റെ ചുമതലയേറ്റെടുക്കുന്നത്. ജർമൻ ലീഗിൽ എഫ്‌സി ഓഗ്‌സ്‌ബർഗ്‌, മെയ്‌ൻസ്‌, ബൊറൂസിയ ഡോർട്‌മുണ്ട്‌ എന്നീ ടീമുകളുടെ പരിശീലകനായിരുന്നു നാൽപ്പത്തൊമ്പതുകാരൻ. പിന്നീട്‌ പിഎസ്‌ജിയിലും. ചെൽസിയെ ചാമ്പ്യൻസ്‌ ലീഗ്‌ ജേതാക്കളാക്കുകയും ചെയ്‌തു. ചാമ്പ്യൻസ്‌ ലീഗിൽ ക്വാർട്ടറിൽ കടന്നെങ്കിലും ജർമനിയിൽ തുടരുന്ന മോശം പ്രകടനമാണ്‌ നാഗെൽസ്‌മാന്റെ പുറത്താകലിന്‌ വഴിയൊരുക്കിയത്‌. 2021ൽ ഹാൻസ്‌ ഫ്ലിക്കിന്‌ പകരക്കാരനായാണ്‌ ബയേണിൽ എത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top