ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എർലിങ് ഹാലണ്ടിന്റെ ഗോൾവേട്ട തുടരുന്നു. വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്കായി ഹാട്രിക് നേടി. ലീഗിലെ 19–-ാം മത്സരത്തിലെ നാലാം ഹാട്രിക്കാണിത്. സീസണിൽ ആകെ 25 ഗോളായി ഇരുപത്തിരണ്ടുകാരന്. നോർവെക്കാരന്റെ മികവിൽ സിറ്റി വൂൾവ്‌സിനെ വീഴ്‌ത്തി (3–-0).
ലീഗ് ചരിത്രത്തിൽ ഇത്രയും കുറഞ്ഞ കളിയിൽ നാല് ഹാട്രിക് നേടുന്ന ആദ്യ താരമാണ് ഹാലണ്ട്. റൂഡ് വാൻ നിസ്റ്റൽറോയിയുടെ പേരിലുണ്ടായ റെക്കോഡാണ് തകർത്തത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 65 കളി വേണ്ടിവന്നു ഡച്ചുകാരന് നാല് ഹാട്രിക്കിലെത്താൻ. വൂൾവ്‌സിനെതിരെ 14 മിനിറ്റിനുള്ളിൽ മൂന്നുതവണ വലകുലുക്കി ഹാലണ്ട്. ഒന്ന് പെനൽറ്റിയിലൂടെയായിരുന്നു. 18 കളികൂടി ശേഷിക്കേ എല്ലാ ഗോളടി റെക്കോഡും മായ്ക്കാനുള്ള കുതിപ്പിലാണ് ഹാലണ്ട്. 20 കളിയിൽ 45 പോയിന്റുമായി രണ്ടാമതാണ് സിറ്റി.
പ്രീമിയർ ലീഗിൽ തോൽവിയറിയാതെ 15 മത്സരം പൂർത്തിയാക്കി ന്യൂകാസിൽ യുണൈറ്റഡ്. ക്ലബ്ബിന്റെ 130 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഈ നേട്ടം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..