19 July Friday

വിമര്‍ശിച്ചോളൂ, ആക്ഷേപിക്കരുത്; പാക് ആരാധകരോട് സര്‍ഫ്രാസ്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

ബെര്‍മിങ്ഹാം > സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ വ്യക്തിഹത്യക്കെതിരെ പാകിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ഇന്ത്യക്കെതിരായ മത്സരത്തിനുശേഷം  പാകിസ്ഥാന്‍ കളിക്കാര്‍ക്കു നേരേ വലിയ ആക്ഷേപമാണുയരുന്നത്. പാക് ക്യാപ്റ്റനെ പന്നിയോടുപമിച്ച് അധിക്ഷേപിച്ചതിനു പിന്നാലെയാണ് സര്‍ഫ്രാസ് രംഗത്തുവന്നത്. 'ഒരു മത്സരത്തില്‍ ആദ്യമായി തോല്‍ക്കുന്ന ടീമല്ല ഞങ്ങളുടേത്. മുന്‍ഗാമികളും പരാജയപ്പെട്ടിട്ടുണ്ട്. ഇത് കളിയുടെ ഭാഗമാണ്. നിങ്ങള്‍ക്ക് ഞങ്ങളെ വിമര്‍ശിക്കാം, ആക്ഷേപിക്കരുത്'--സര്‍ഫ്രാസ് പറഞ്ഞു.

'ഏറ്റവും വേദനിപ്പിക്കുന്ന കാര്യങ്ങളാണിത്. സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ഇഷ്ടമുള്ളത് എഴുതുകയും പ്രതികരിക്കുകയും  ചെയ്യുന്നു. ഇത് കളിക്കാരെ മാനസികമായി ബാധിക്കും'-- സര്‍ഫ്രാസ് കൂട്ടിച്ചേര്‍ത്തു. നേരത്തെ പാക് താരങ്ങളായ ഷോയ്ബ് മാലിക്കും മുഹമ്മദ് അമീറും ആരാധകരുടെ അധിക്ഷേപത്തിനെതിരെ രംഗത്തുവന്നിരുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top