07 July Thursday

അതിശയിപ്പിച്ച്‌ അൽകാറസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022

image credit Carlos Alcaraz twitter


മാഡ്രിഡ്‌
ഇതാ റാഫേൽ നദാലിന്‌ ഒരു പിന്മുറക്കാരൻ. സ്‌പെയ്‌നിന്റെ പത്തൊമ്പതുകാരൻ കാർലോസ്‌ അൽകാറസ്‌. മാഡ്രിഡ്‌ ഓപ്പൺ ടെന്നീസ്‌ കിരീടം ചൂടി ഈ സീസണിലെ നാലാം ചാമ്പ്യൻഷിപ്‌ സ്വന്തമാക്കി അൽകാറസ്‌. ഫൈനലിൽ ജർമനിയുടെ അലെക്‌സാണ്ടർ സ്വരേവിനെ നേരിട്ടുള്ള സെറ്റുകൾക്ക്‌ തകർത്തു. സ്‌കോർ: 6–-3, 6–-1. ക്വാർട്ടറിൽ നദാലിനെ വീഴ്‌ത്തിയ അൽകാറസ്‌ സെമിയിൽ ഒന്നാംസീഡ്‌ നൊവാക്‌ ജൊകോവിച്ചിനെയാണ്‌ മറികടന്നത്‌. നദാലിനുശേഷം രണ്ടു മാസ്‌റ്റേഴ്‌സ്‌ 1000 ട്രോഫികൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും അൽകാറസ്‌ സ്വന്തമാക്കി.  നിലവിൽ ആറാം റാങ്കിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top