14 April Wednesday

ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്‌ : നദാൽ ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 16, 2021


മെൽബൺ
ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്‌ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്ന്‌ തുടങ്ങും. പുരുഷവിഭാഗം സിംഗിൾസിൽ ഒന്നാംറാങ്കുകാരൻ നൊവാക്‌ യൊകോവിച്ച്‌  അലക്‌സാണ്ടർ സ്വെരേവിനെ നേരിടും. ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവ്‌ റഷ്യക്കാരൻ അസ്ലൻ കരറ്റ്‌സേവുമായി ഏറ്റുമുട്ടും.

വനിതകളിൽ ജപ്പാൻ താരം നവോമി ഒസാക ഹസി സു വെയിയെയും സെറീന വില്യംസ്‌ സിമോണ ഹാലെപിനെയും നേരിടും.
ഇറ്റലിയുടെ ഫാബിയോ ഫോഗ്‌നിനിയെ 6–-3, 6–-4, 6–-2ന്‌ തോൽപ്പിച്ച്‌  റാഫേൽ നദാൽ അവസാന എട്ടിൽ സ്ഥാനംപിടിച്ചു. നദാൽ സ്‌റ്റെഫാനോസ്‌ സിറ്റ്‌സിപാസിനെ നേരിടും.

വനിതകളിൽ ഒന്നാംറാങ്കുകാരി ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാർടി, അമേരിക്കക്കാരായ ജെന്നിഫർ ബ്രാഡി, ജെസിക പെഗുല, ചെക്ക്‌ താരം കരോലിന മുചോവ എന്നിവരും ക്വാർട്ടറിലെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top