ബ്യൂണസ് ഐറിസ് > ഏഷ്യൻ പര്യടനത്തിനുള്ള അർജന്റീന ടീമിൽ ക്യാപ്‌റ്റൻ ലയണൽ മെസി ഉൾപ്പെട്ടു. ജൂൺ 15ന് ബീജിങ്ങിൽ ഓസ്‌ട്രേലിയയുമായാണ് അർജന്റീനയുടെ സൗഹൃദമത്സരം. പിന്നാലെ ജക്കാർത്തയിൽ ഇന്തോനേഷ്യയുമായും കളിക്കും. 27 അംഗ ടീമിനെയാണ് കോച്ച് ലയണൽ സ്‌കലോണി പ്രഖ്യാപിച്ചത്.
മാഞ്ചസ്‌റ്റർ യുണൈറ്റഡിന്റെ യുവതാരം അലെസാൻഡ്രോ ഗർണാച്ചോയും ടീമിലുണ്ട്. പതിനെട്ടുകാരനായ ഗർണാച്ചോ ഇതുവരെ അർജന്റീന കുപ്പായത്തിൽ കളിച്ചിട്ടില്ല. ലോകകപ്പ് ടീമിലുണ്ടായിരുന്ന അഞ്ച് കളിക്കാർ ഉൾപ്പെട്ടിട്ടില്ല. ലൗതാരോ മാർട്ടിനെസ്, പൗലോ ഡിബാല എന്നിവർ ഇതിലുണ്ട്. ഇരുവർക്കും പരിക്കാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..