24 June Monday

കുവൈറ്റിൽ സ്വകാര്യ മേഖലയിലെ വാർഷികാവധി മുപ്പത്തി അഞ്ച് ദിവസമാകും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 5, 2019

കുവൈറ്റ് സിറ്റി>  കുവൈറ്റിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ വാർഷിക അവധി, മുപ്പത്തി അഞ്ച് ദിവസമായി വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം ദേശീയ അസംബ്‌ളിയുടെ ആരോഗ്യ-സാമൂഹിക കാര്യ സമിതി അംഗീകരിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. ശമ്പളത്തോട് കൂടിയുള്ള വാർഷികാവധി ഇപ്പോൾ ലഭിക്കുന്നത് മുപ്പത് ദിവസമാണ്.

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി വിദേശി വ്യത്യാസമില്ലാതെ ഇത് നടപ്പിലാക്കാനാണ് ആരോഗ്യ-സാമൂഹിക കാര്യ സമിതി തീരുമാനിച്ചിരിക്കുന്നതെന്നും പാർലമെന്റ് അംഗം അൽ ഷഹഹീനെ ഉദ്ദരിച്ച വാർത്തയിൽ പറയുന്നു. വാർഷിക അവധി ദിനങ്ങൾ വർദ്ധിപ്പിക്കൽ ഉൾപ്പെടെ നിരവധി പുതിയ മാറ്റങ്ങൾ സ്വകാര്യ തൊഴിൽ നിയമത്തിൽ ഭേദഗതിയാണ് വരുന്നുണ്ടെന്നും വാർത്തയിൽ ഉണ്ട്.


പ്രധാന വാർത്തകൾ
 Top