23 October Friday

വേൾഡ് മലയാളി കൗൺസിൽ കുവൈറ്റ്‌ ഭാരവാഹികൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 28, 2020

അഡ്വക്കറ്റ്. തോമസ് പണിക്കർ,അബ്ദുൽ അസീസ് മാട്ടുവയിൽ,ബി. സ്. പിള്ള, ജെറൽ ജോസ് എന്നിവർ

കുവൈറ്റ് സിറ്റി> വേൾഡ് മലയാളി കൗൺസിൽ കുവൈറ്റ് പ്രൊവിൻസ് 2020-- 2022 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സൂം വെർച്ച്വൽ മീറ്റിംഗ് വഴിനടത്തിയ  തിരഞ്ഞെടുപ്പിൽ  അഡ്വക്കറ്റ്. തോമസ് പണിക്കർ(പ്രസിഡൻറ് -) , ബി. സ്. പിള്ള (ചെയർമാൻ ),  അഡ്വക്കറ്റ്.രാജേഷ് സാഗർ (വൈസ് ചെയർമാൻ), കിഷോർ സെബാസ്റ്റ്യൻ, സന്ദീപ് മേനോൻ (വൈസ്പ്രെസിഡന്റുമാർ) , അബ്ദുൽ അസീസ് മാട്ടുവയിൽ (ജനറൽ സെക്രട്ടറി) ,  ജെറൽ ജോസ് (ട്രെഷറർ), സിബി തോമസ് (മീഡിയ കൺവീനർ),  ജോസി കിഷോർ(ലേഡീസ് വിങ് കൺവീനർ), ജോർജ് ജോസഫ്, കിച്ചു കെ. അരവിന്ദ് (സെക്രട്ടറിമാർ) , ഷിബിൻ ജോസ് (ജോയിൻറ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

പരേതനായ ടി. എൻ. ശേഷൻ സ്ഥാപക ചെയർമാൻ ആയി 1995ജൂലൈ 3 ന്‌ ന്യൂ ജേഴ്‌സിയിൽ രൂപീകരിച്ച ഈ സംഘടന പ്രവാസി മലയാളികളുടെ ആദ്യ ലോക കൺവെൻഷനിൽ ഉദ്‌ഘാടനം ചെയ്യപ്പെട്ടതാണ്‌. .

മലയാള/ കേരളീയ വംശജരുടെ വ്യാപകമായി ചിതറിക്കിടക്കുന്നസമൂഹത്തെ ഒരുമിച്ചു കൊണ്ടുവരുന്നതിനും സംസ്കാരം, പാരമ്പര്യം,ജീവിതരീതി എന്നിവയുടെപൊതുവായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഒരു രാഷ്ട്രീയേതര ഫോറം നൽകുക എന്നതാണ് ഈ സംഘടനയുടെ പ്രധാനലക്ഷ്യം. സാംസ്‌കാരികവും കലാപരവും സാമൂഹികവുമായ പ്രത്യേകത വർധിപ്പിക്കുന്നതിനും മറ്റു സംസ്കാരങ്ങളോട് സഹവർത്തിത്വംപുലർത്തുന്നതിനും ആശയവിനിമയം നടത്തുന്നതിനും വേണ്ടിയുള്ള കരുത്തും ധാരണയും നൽകുകയും മലയാളികളുടെ/ കേരള വംശജരുടെസഹോദര്യത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നു.6 ഭൂഖണ്ഡങ്ങളിലായി 60-ൽ പരം പ്രൊവിൻസുകളിൽ വ്യാപിച്ചു കിടക്കുന്നലോകത്തിലെ ഏറ്റവും വലിയ മലയാളികളുടെ സംഘടനയാണ്‌ വേൾഡ്‌ മലയാളി കൗൺസിൽ .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top