07 April Tuesday

യുഎഇയില്‍ കുടുങ്ങിയ സന്ദര്‍ശകവിസക്കാര്‍ക്ക് നിയമപരമായി തുടരാന്‍ അനുമതി നല്‍കും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020
ദുബായ് > കൊറോണ വൈറസ് പാശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളുടെ വിമാന യാത്രാവിലക്കും അതിര്‍ത്തികള്‍ അടക്കലും കാരണം യുഎഇയില്‍ കുടുങ്ങിയ സന്ദര്‍ശകവിസക്കാര്‍ക്ക് രാജ്യത്ത് നിയമപരമായി തുടരാന്‍ അനുമതി നല്‍കും. യുഎഇ ഫെഡറല്‍ അതോറിറ്റിയുടേതാണ് തീരുമാനം. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും അതോറിറ്റി അറിയിച്ചു.
 
വിസ കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് യാത്രാവിലക്കും വിമാനവിലക്കും നിലവില്‍ വന്നതിനാല്‍ വിവിധ രാജ്യക്കാരായ നൂറുകണക്കിന് പ്രവാസികളാണ് യുഎഇയില്‍ കുടുങ്ങിപോയത്. ഇവര്‍ക്ക് തീരുമാനം ആശ്വാസകരമാണ്.രാജ്യത്തേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രാ വിമാന സര്‍വീസും ട്രാന്‍സിസ്റ്റ് യാത്രയും നിര്‍ത്തിവയ്ക്കാന്‍ യുഎഇ തീരുമാനിച്ചിട്ടുണ്ട്.

പ്രധാന വാർത്തകൾ
 Top