23 May Thursday

ആറു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈറ്റിലേക്ക് വിസ നിരോധനം

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

കുവൈറ്റ് സിറ്റി> രാജ്യത്തേക്ക് വിസ അനുവദിക്കുന്നതിൽ നിയന്ത്രണവുമായി കുവൈറ്റ്. സിറിയ, യമൻ, പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, ബംഗ്‌ളാദേശ്  തുടങ്ങി ആറു രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിസ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

 ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള വിസിറ്റിംഗ് വിസക്കും മറ്റു വിസക്കും നിരോധനം ബാധകമാണ്.  ആഭ്യന്തര മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ലെഫ്റ്റനൽ ജനറൽ ഷെയ്ഖ് ഖാലിദ് അൽ ജറയുടെ പ്രത്യേക അനുമതി ഉണ്ടെങ്കിൽ മാത്രമേ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇനിമുതൽ വിസ ലഭിക്കുകയുള്ളൂ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.


പ്രധാന വാർത്തകൾ
 Top