26 January Wednesday

വനിതാവേദി കുവൈറ്റ്‌ ക്രിസ്തുമസ് പുതുവത്സര ആഘോഷം

വെബ് ഡെസ്‌ക്‌Updated: Saturday Jan 8, 2022


കുവൈറ്റ്‌ സിറ്റി> കുവൈറ്റിലെ വനിതകളുടെ പൊതു കൂട്ടായ്മയായ വനിതാവേദി കുവൈറ്റ്, അബ്ബാസിയ, ഫാഹീൽ മേഖലകൾ കേന്ദ്രീകരിച്ച് ക്രിസ്മസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ആഘോഷപരിപാടിയും അംഗങ്ങൾ തയാറാക്കിയ ക്രിസ്തുമസ് വിരുന്നും പരിപാടിക്ക് വ്യത്യസ്തതയേകി.

അബ്ബാസിയയിൽ പ്രസിഡന്റ്‌ സജിത സ്കറിയ അധ്യക്ഷയായി. ജനറൽ സെക്രട്ടറി ആശ ബാലകൃഷ്ണൻ സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം ജിജി രമേശ്‌ നന്ദിയും പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗം വത്സ സാം ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി. ഫാഹീലിൽ നടത്തിയ ആഘോഷപരിപാടിയിൽ വൈസ് പ്രസിഡന്റ്‌ അമീന അജ്നാസ് അധ്യക്ഷയായി.  ജോയിന്റ് സെക്രട്ടറി പ്രസീത ജിതിൻ സ്വാഗതവും ട്രെഷറർ അഞ്ജന സജി നന്ദിയും പറഞ്ഞു.  കേന്ദ്രകമ്മിറ്റി അംഗം സുമതിബാബു ക്രിസ്തുമസ് പുതുവത്സരസന്ദേശം നൽകി. ചെയ്തു ആഘോഷപരിപാടിയുടെ കൺവീനർമാരായി അജിത അനിൽകുമാറും രമ അജിത്കുമാറും പ്രവർത്തിച്ചു. ഫുഡ് കൺവീനർ ആയി കേന്ദ്രകമ്മിറ്റി അംഗം ജിജി രമേശ്‌ പ്രവർത്തിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top