ലണ്ടന്‍>മാര്‍ച്ച് നാലിന് ആരംഭിയ്ക്കുന്ന ആലുവ ശിവരാത്രി മഹോത്സവ സമയത്ത് അടിയന്തര ഘട്ടങ്ങള്‍ നേരിടാന്‍ മെഡിക്കല്‍ ടീമും വെന്റിലേറ്റര്‍ സൗകര്യത്തോടു കൂടിയ സൗജന്യ ആംബുലന്‍സ് സൗകര്യവും ഒരുക്കി സേവനം യുകെ.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ശിവരാത്രിയോട് അനുബന്ധിച്ച് സേവനം യുകെ സൗജന്യ ആംബുലന്‍സ്, മെഡിക്കല്‍ സേവനം എന്നിവ ലഭ്യമാക്കിയിരുന്നു.
വിദഗ്ധരായ ഡോക്ടര്‍മാരും, നഴ്സുമാരും ഉള്‍പ്പെടുന്ന മെഡിക്കല്‍ ടീമും, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെട്ട ആംബുലന്‍സ് സേവനവും ഏത് അടിയന്തരഘട്ടത്തിലും പ്രയോജനകരമായ രീതിയില്‍ ഒരുക്കുകയാണ് സേവനം യുകെ. പരിപാടിയുടെ ഉത്ഘാടനം ആലുവ അദ്വൈതാശ്രമം മഠാധിപതി നിര്‍വ്വഹിക്കും. സമ്മേളനത്തിന് വിശിഷ്ഠാതിഥിയായി സുപ്രീം കോടതി റിട്ട. ജഡ്ജി കുര്യന് ജോസഫ് പങ്കെടുക്കും.
യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സേവനം യുകെ ജാതി മത രഹിത സമൂഹം എന്ന ലക്ഷ്യവുമായി ലോകമലയാളി സമൂഹത്തിനിടയില്‍ പ്രവര്‍ത്തനം ശക്തമാക്കുകയാണെന്ന് സേവനം പത്രക്കുറിപ്പില്‍ പറഞ്ഞു.വര്‍ഷങ്ങളായി വിവിധ സേവനങ്ങളില്‍ പങ്കാളിയാകുന്ന സേവനം യുകെ കൂടുതല്‍ ജനങ്ങളിലേക്ക് തങ്ങളുടെ സേവനം വ്യാപിപ്പിക്കുകയാണ്- സേവനം പി ആര് ഓ ദിനേശ് വെള്ളാപ്പള്ളി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..