03 August Monday

കൃഷിക്കും ഭക്ഷ്യസുരക്ഷയ്ക്കും മുൻഗണന നൽകി യുഎഇ

വെബ് ഡെസ്‌ക്‌Updated: Friday Jun 5, 2020

അബുദാബി> കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൃഷിക്കും ഭക്ഷ്യസുരക്ഷയ്ക്കും മുൻഗണന നൽകി യുഎഇ പശ്ചാത്തല സൗകര്യം ഒരുക്കുന്നു. 

ഇതിന്റെ ഭാഗമായി കാർഷികവൃത്തിയ്ക്ക്  അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി അവിടേക്ക് വെള്ളം എത്തിക്കുന്നതിന് വേണ്ടി ഫെഡറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ശ്രമമാരംഭിച്ചു. യുഎഇ ഊർജ വ്യവസായ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറാജ് ഫാരിസ് അൽമസ്റോയിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇതിനു മേൽനോട്ടം വഹിക്കുന്നത്. രാജ്യത്ത് ഭക്ഷ്യ സുരക്ഷ  ഉറപ്പാക്കുന്നതിനാവശ്യമായ അടിസ്ഥാന പശ്ചാത്തലം ഒരുക്കുക എന്ന യുഎഇ കാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്

 

 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top