12 August Wednesday

കുടിയേറ്റക്കാർക്ക്‌ പിഴയില്ലാതെ രാജ്യം വിടാന്‍ പാസ്‌പോര്‍ട്ടും വിമാന ടിക്കറ്റും നിര്‍ബന്ധം: യുഎഇ

അനസ് യാസിന്‍Updated: Monday Jun 8, 2020

മനാമ > അനധികൃത താമസക്കാര്‍ക്ക് പിഴ ഒഴിവാക്കി രാജ്യം വിടാന്‍ സാധുവായ പാസ്‌പോര്‍ട്ടും വിമാന ടിക്കറ്റും നര്‍ബന്ധമാണെന്ന് യുഎഇ താമസ കുടിയേറ്റ വിഭാഗം അറിയിച്ചു. 2020 മാര്‍ച്ച് ഒന്നിന് മുമ്പ് വിസ കാലഹരണപ്പെട്ട എല്ലാ താമസക്കാര്‍ക്കും പിഴ ഒഴിവാക്കി രാജ്യം വിടാമെന്നും. ഫെഡറല്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സയീദ് രാകന്‍ അല്‍ റാഷിദി പറഞ്ഞു.
കാലഹരണപ്പെട്ട സന്ദര്‍ശക, ടൂറിസ്റ്റ് വിസക്കാര്‍ പിഴയില്ലാതെ രാജ്യം വിടാനുള്ള ആനുകൂല്യം ലഭിക്കാന്‍ ആറു മണിക്കൂര്‍ മുന്‍പ് അബുദബി, ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളത്തില്‍ എത്തണം. ദുബായില്‍ നിന്ന് പോകാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ 48 മണിക്കൂര്‍ മുന്‍പ് ചെക്കിംഗ്‌ സെന്ററിലാണ് പോകേണ്ടത്. അല്‍ ഖ്വസയിസ് പൊലിസ് സ്റ്റേഷന്‍, സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി സെന്റര്‍, ടെര്‍മിനല്‍ രണ്ടിന് അടുത്തുള്ള നാടുകടത്തല്‍ കേന്ദ്രം എന്നിവയാണ്‌ ദുബായിലെ ചെക്കിംഗ്‌ സെന്ററുകള്‍.

ദുബായില്‍ ഒഴികെ മറ്റിടങ്ങളില്‍ എല്ലാം വിമാനതാവളങ്ങളില്‍ തന്നെയാണ് ചെക്കിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, അനധികൃത താമസക്കാര്‍ക്ക് രാജ്യത്തെ ഏത് വിമാനത്താവളത്തില്‍ നിന്നും യാത്ര ചെയ്യാം. 15 വയസ്സില്‍ താഴെയുള്ളവരും ഭിന്നശേഷിക്കാരും ചെക്കിംഗ് സെന്ററുകളില്‍ പോകേണ്ടതില്ലെന്നും അല്‍ റാഷിദി അറിയിച്ചു.
നിയമ ലംഘര്‍ക്ക് പിഴ ഒഴിവാക്കി രാജ്യം വിടാനുള്ള ഉത്തരവ് കഴിഞ്ഞ മാസമാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ്‌ ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുറപ്പെടുവിച്ചത്. സ്വന്തം നാട്ടിലേക്കോ, മറ്റ് രാജ്യങ്ങളിലേക്കോ പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ യാത്രയ്ക്കു മുന്‍പ് റെസിഡന്റ പെര്‍മിറ്റ് പുതുക്കണമെന്നും അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് ഒന്നിന് ശേഷം വിസ കാലാവധി അവസാനിച്ചവര്‍ക്ക് ഈ വര്‍ഷാവസാനംവരെ കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top