30 October Friday

അബുദാബി ബ്ലഡ് ബാങ്കിൽ ചരിത്രം കുറിച്ച്‌ ടീം BD4U

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020

അബുദാബി>  അബുദാബിയിൽ ടീം BD4U ന്റെ മാതൃകാപരമായ രക്തദാന ക്യാമ്പ്  പ്രശംസ പിടിച്ചുപറ്റി.   എല്ലാവിധ  കോവിഡ് പ്രോട്ടോകോളുകളും പാലിച്ചുകൊണ്ടാണ്‌ ക്യാമ്പ്‌ നടത്തിയത്‌. രക്‌തദാനത്തിന്‌ 412 ദാതാക്കളെ  എത്തിച്ചാണ്‌ ടീം BD4U അബുദാബിയിൽ ചരിത്രം രചിച്ചത്.

സമൂഹ നന്മക്കായി ടീം BD4U ന്റെ  ക്യാമ്പിൽ എത്തിച്ചേർന്ന  മുഴുവന്‍ രക്ത ദാതാക്കള്‍ക്കും ടീം BD4U  ഭാരവാഹികൾ നന്ദിയറിയിച്ചു.

ടീം BD4U ന്റെ അടുത്ത ക്യാമ്പ് ഒക്ടോബറിൽ ദിബ്ബയിലും അലൈനിലും നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ 050 4647 525  / 052 945 9277 നമ്പറിൽ ബന്ധപ്പെടണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top