28 September Tuesday

കാവ്യമഴ പെയ്‌തിറങ്ങിയ സുഗതാഞ്ജലി അവാർഡ് സമർപ്പണം

വെബ് ഡെസ്‌ക്‌Updated: Monday Jul 19, 2021

അബുദാബി > മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുടെ സ്‌മരണാർത്ഥം മലയാളം മിഷൻ അബുദാബി -അൽഐൻ ചാപ്റ്റർ സംഘടിപ്പിച്ച കാവ്യാലാപന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്‌തു. മലയാളം മിഷൻ ഡയറക്‌ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് ഉദ്ഘാടനം ചെയ്‌തു. കൺവീനർ വി പി കൃഷ്‌ണകുമാർ അധ്യക്ഷനായി. അൽഐൻ മേഖല പ്രതിനിധി റസ്സൽ മുഹമ്മദ് സാലി ആശംസകൾ നേർന്നു.

ആഗോളതലത്തിൽ മലയാളം മിഷൻ കേന്ദ്ര നേതൃത്വം സംഘടിപ്പിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ ഭാഗമായി അബുദാബി - അൽഐൻ മേഖലകൾ ചാപ്റ്റർ തലത്തിലും മേഖല തലത്തിലും നടത്തിയ മത്സര വിജയികൾക്കായിരുന്നു സമ്മാനം വിതരണം ചെയ്‌ത‌‌ത്.

മലയാളം മിഷൻ കോർഡിനേറ്റർ സഫറുള്ള പാലപ്പെട്ടി അവാർഡ് സമർപ്പണ ചടങ്ങിന് നേതൃത്വം നൽകി. മേഖല തലത്തിൽ വിജയിച്ചവർക്ക് പ്രശസ്‌തി പത്രവും ഉപഹാരമായി പുസ്‌തകവും ചാപ്റ്റർ തലത്തിൽ വിജയിച്ചവർക്ക് പ്രശസ്‌തിപത്രവും മെമെന്റോയും സമ്മാനിച്ചു. കാവ്യസന്ധ്യക്ക് കണിക്കൊന്ന അധ്യാപിക ഭാഗ്യ സരിത നേതൃത്വം നൽകി.

മലയാളം മിഷൻ സൂര്യകാന്തി അധ്യാപിക നൗഷിദ ഫസൽ അനുശോചനപ്രമേയം അവതരിപ്പിച്ചു. കോർഡിനേറ്റർ ബിജിത് കുമാർ സ്വാഗതവും, സൂര്യകാന്തി അധ്യാപിക പ്രീത നാരായണൻ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top