31 May Sunday

സമീക്ഷ 'സ്റ്റെപ്‌സ് 2020': ഉദ്ഘാടനം ഞായറാഴ്ച മാഞ്ചസ്റ്ററില്‍

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

യുകെ > സമീക്ഷ  സ്‌റ്റെപ്‌സ് 2020 ന് മാഞ്ചസ്റ്ററില്‍ ഞായറാഴ്ച  തിരശീല ഉയരും. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഫെബ്രുവരി 16 ഞായറാഴ്ച  ഉച്ചയ്ക്ക് 1 മണി മുതല്‍ 6 മണി വരെയാണ് സ്റ്റെപ്‌സ് 2020 അരങ്ങേറുന്നത്.

8 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് കോണ്‍ഫിഡന്‍സ് ബില്‍ഡിംഗ്, പേഴ്‌സണാലിറ്റി ഡെവലെപ്‌മെന്റ്,  കരിയര്‍ ഗൈഡന്‍സ്,  കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കുനന്നതിനായി സമീക്ഷ യുകെ  ആവിഷ്‌കരിച്ച പരിപാടിയാണ് സ്റ്റെപ്‌സ് 2020.

സമീക്ഷ യുകെ യുടെ മാഞ്ചസ്റ്റര്‍ ബ്രാഞ്ച് ആണ് ഉദ്ഘാടന  പരിപാടിയുടെ സംഘാടകര്‍.കുട്ടികളുടെ മനഃശാസ്ത്ര മേഖലയില്‍ വിദഗ്ധയും, എഴുത്തുകാരിയും  ഷെഫീല്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റുമായ  ഡോ.  സീന പ്രവീണ്‍ ( Pediatric psychatrist), കോച്ചിംഗ് മേഖലയില്‍ പ്രഗസല്‍ഭനായ Paul Connolli ( former psychologist, England hockey team) എന്നിവര്‍ ക്ലാസുകള്‍ എടുക്കുകയും കുട്ടികളുടെയും മാതാപിതാക്കളുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യും.

കോച്ചിംഗ് മേഖലയില്‍ പ്രശസ്തരും നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുള്ള  മലയാളി ദമ്പതികളായ ജിജു സൈമണ്‍,  സീമ സൈമണ്‍, ലോക കേരളസഭാംഗവും വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും ഇടയില്‍ പ്രവര്‍ത്തിച്ചു മികവ് തെളിയിച്ച ആഷിക് മുഹമ്മദ് നാസര്‍ എന്നിവരുടെ നേത്രത്വത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ടീം ബില്‍ഡിംഗ് ഗെയിംസ് , മൈന്‍ഡ് ഗെയിംസ് തുടങ്ങിയ രസകരമായ ഇനങ്ങളും സ്‌റ്റെപ്‌സ് 2020 യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിരവധി മേഖലകളില്‍ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കാനും പങ്കെടുക്കുന്ന കുട്ടികള്‍ക്ക് അവരുമായി ആശയവിനിമയം നടത്താനും ഉതകുന്ന 'Meet the stsar' പരിപാടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.പരിപാടിക്ക് മികച്ച പ്രതികരണമാണ് മാഞ്ചെസ്റ്റിറിലും സമീപപ്രദേശങ്ങളില്‍ നിന്നും ലഭിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

സമീക്ഷ ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും  പ്രസിഡന്റ് സ്വപ്ന പ്രവീണും മറ്റു ഭാരവാഹികളും ചടങ്ങില്‍ സംബന്ധിക്കും.സ്‌റ്റെപ്‌സ് 2020 കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വളരെയേറെ ഉപയോഗപ്രദമാകുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നു സമീക്ഷ ഭാരവാഹികള്‍ അറിയിച്ചു. യുകെ  യുടെ മറ്റു പ്രദേശങ്ങളിലും സ്റ്റെപ്‌സ്  2020ന്റെ സെഷനുകള്‍ നടത്താന്‍ സമീക്ഷ നേത്രത്വം തീരുമാനിച്ചിട്ടുണ്ട്.

 


പ്രധാന വാർത്തകൾ
 Top