22 October Friday

അബുദാബി ശക്തി പുരസ്‌കാരം 2021; കൃതികൾ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 14, 2021

അബുദാബി > 2021ലെ അബുദാബി ശക്തി അവാർഡുകൾക്ക് സാഹിത്യ കൃതികൾ ക്ഷണിക്കുന്നു. 2018 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുന്നത്. വിവർത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല. കവിത, നോവൽ, ചെറുകഥ, നാടകം, ബാലസാഹിത്യം, വിജ്ഞാന സാഹിത്യം (ചരിത്രം, വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ, മനശാസ്ത്രം, നാടോടി വിജ്ഞാനീയം തുടങ്ങിയവ) എന്നീ സാഹിത്യ വിഭാഗങ്ങളിൽ പെടുന്ന കൃതികൾക്കാണ് അബുദാബി ശക്തി അവാർഡുകൾ നൽകുന്നത്.

സാഹിത്യ നിരൂപണ കൃതികൾ ശക്തി തായാട്ട് അവാർഡും ഇതര സാഹിത്യവിഭാഗം കൃതികൾക്ക് (ആത്മകഥ, ജീവചരിത്രം, സ്മരണ, യാത്രാവിവരണം തുടങ്ങിയവ) ശക്തി എരുമേലി പരമേശ്വരൻ പിള്ള അവാർഡും നൽകും.

2016 മുതൽ 2020 വരെ (കഴിഞ്ഞ അഞ്ചുവർഷം) ഈ അവാർഡുകൾ ലഭിച്ചവരുടെ കൃതികൾ അവാർഡിന് പരിഗണിക്കുന്നതല്ല. അവാർഡുകൾക്ക് പരിഗണിക്കുന്നതിനുള്ള കൃതികളുടെ മൂന്നു കോപ്പികൾ വീതം കൺവീനർ, അബുദാബി ശക്തി അവാർഡ് കമ്മിറ്റി, ദേശാഭിമാനി, അരിസ്റ്റോ ജങ്‌ഷൻ, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ 2021 സെപ്തംബർ 10 നകം അയക്കേണ്ടതാണെന്ന്‌ അബുദാബി ശക്തി അവാർഡ് കമ്മിറ്റി ചെയർമാൻ പി. കരുണാകരൻ, കൺവീനർ എ. കെ. മൂസ മാസ്റ്റർ എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top