14 November Thursday

ഗുരുദേവന്റെ ആശയപ്രചരണങ്ങള്‍ ലോകനന്മയ്‌ക്കെന്ന് സേവന യുകെ; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Mar 30, 2019

യുകെ > ജാതിമത ചിന്തകള്‍ക്ക് അതീതമായ ചിന്താധാരയിലൂടെ സഞ്ചരിക്കാനും, അതുവഴി മനുഷ്യരാശിക്ക് ഗുണകരമായ സേവനങ്ങള്‍ നല്‍കാനും ലക്ഷ്യമിട്ടാണ്  പ്രവര്‍ത്തിക്കുന്നതെന്ന് സേവനം യുകെ.സേവനം യുകെയ്ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. ബിജു പെരിങ്ങത്തറയാണ് സേവനം യുകെയുടെ ചെയര്‍മാന്‍. ഗ്ലൗസ്റ്റര്‍/ചെല്‍ട്ടണ്‍ഹാം യൂണിറ്റില്‍ നിന്നുമാണ് ബിജു ചെയര്‍മാന്‍ സ്ഥാനത്തേയ്‌ക്കെത്തിയത്

 ഹാരോ കുടുംബ യൂണിറ്റിന്റെ ഭാഗമായ അനില്‍.സി. ആര്‍ വൈസ് ചെയര്‍മാനാകും. സട്ടന്‍ കുടുംബ യൂണിറ്റ് അംഗം ദിലീപ് വാസുദേവനാണ് കണ്‍വീനര്‍. സേവനം യുകെയുടെ ജോയിന്റ് കണ്‍വീനറായി സാജന്‍ കരുണാകരന്‍ സ്ഥാനമേല്‍ക്കും. ബര്‍മ്മിംഗ്ഹാം കുടുംബ യൂണിറ്റ് അംഗമാണിദ്ദേഹം.

 ഓക്‌സ്‌ഫോര്‍ഡ് കുടുംബ യൂണിറ്റ് അംഗം രസികുമാര്‍ ട്രഷററാകും. ഗ്ലൗസസ്റ്റര്‍/ചെല്‍ട്ടണ്‍ഹാം യൂണിറ്റില്‍ നിന്നുള്ള ദിനേശ് വെള്ളാപ്പള്ളി കുടുംബ യൂണിറ്റ് കണ്‍വീനര്‍/പിആര്‍ഒ സ്ഥാനങ്ങള്‍ വഹിക്കും.ആഷ്‌ന അന്‍പു(വനിതാ കണ്‍വീനര്‍). ബര്‍മിങ്ഹാം യൂണിറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ എണ്ണം ഏഴാക്കി ചുരുക്കാനും ജനറല്‍ ബോഡി തീരുമാനമെടുത്തു. ഇതുവരെ 16 അംഗങ്ങളായിരുന്നു ബോര്‍ഡില്‍ ഉണ്ടായിരുന്നത്.

 രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ കടന്നും ഗുരുദേവന്റെ ആശയങ്ങള്‍ ലോകനന്മയ്ക്കായി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഏവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുകയാണെന്ന് പുതിയ ഭാരവാഹികള്‍ പ്രഖ്യാപിച്ചു.മുന്‍കാല നേതൃത്വം പകര്‍ന്നുകൊടുക്കുന്ന വിലയേറിയ നിര്‍ദ്ദേശങ്ങളും, അംഗങ്ങളുടെ വാക്കുകളും സേവനം യുകെയുടെ പ്രവര്‍ത്തനങ്ങളെ ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിക്കുമെന്നും സാരഥികള്‍ വ്യക്തമാക്കി.

 


പ്രധാന വാർത്തകൾ
 Top