23 July Tuesday

പ്രദീപിന് കേളി യാത്രയയപ്പു നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 5, 2019

റിയാദ്> പ്രവാസജീവിതം അവസാനിപ്പിച്ച് സ്വദേശക്ക് തിരിച്ചു പോകുന്ന ഉമ്മുൽ ഹമാം ഏരിയ കമ്മിറ്റി അംഗവും അഖീഖ് യൂണിറ്റ് സെക്രട്ടറിയുമായിരുന്ന  പ്രദീപിന് കേളി യാത്രയയപ്പു നൽകി. അഷ്‌റഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കേളി കേന്ദ്ര ജോ. സെക്രട്ടറി മെഹ്‌റൂഫ് പൊന്ന്യം, കേന്ദ്ര കമ്മിറ്റി  അംഗം ചന്ദ്രൻ തെരുവത്ത്,  ഉമ്മുൽ ഹമാം രക്ഷാധികാരി കൺവീനർ ചന്ദുചൂഢൻ, ഏരിയ പ്രസിഡന്റ‌്  ഒ പി  മുരളി, ഏരിയ ട്രഷറർ പി പി ഷാജു, ഏരിയ ജോസെക്രട്ടറിമാരായ  അജയ്കുമാർ, കൃഷ്ണകുമാർ, വൈസ് പ്രസിഡണ്ട്‌ ജ്യോതിപ്രകാശ്,  മുരളി. പി കെ, യൂണിറ്റ് ഭാരവാഹികളായ റഫീഖ്, അനിൽകുമാർ, ഷബിൻ, സുധിൻകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ മോഹനൻ, അർഷക് യൂണിറ്റ് അംഗങ്ങളായ സുന്ദരൻ, നവീൻ കുമാർ, ജോയ് കെ കെ  തുടങ്ങിയവർ ആശംസകളര്‍പ്പിച് സംസാരിച്ചു. ഏരിയാ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി  പ്രദീപ്‌രാജ് സമ്മാനിച്ചു.  പ്രദീപ്‌ യാത്രയയപ്പിന് നന്ദി പറഞ്ഞു. ഏരിയയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകര്‍  യാത്രയയപ്പില്‍ സന്നിഹിതരായി.


പ്രധാന വാർത്തകൾ
 Top