05 July Tuesday

വിസിറ്റ് വിസയിലുള്ളവർക്ക് ഹജ്ജ് പെർമിറ്റ് ലഭിക്കില്ല: സൗദി ഹജ്ജ്, ഉംറ മന്ത്രാലയം

വെബ് ഡെസ്‌ക്‌Updated: Saturday May 7, 2022

സൗദി> വിസിറ്റ് വിസയിലുള്ളവർക്ക് ഹജ്ജ് കര്‍മ്മങ്ങള്‍ ചെയ്യാനുള്ള പെർമിറ്റ്  അനുവദിക്കില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. ഹജ്ജിനായി പ്രത്യേക വിസ കൈവശമുള്ളവർക്കും നിയമപരമായ ഇഖാമയുള്ളവർക്കും മാത്രമായി അനുമതി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം  വ്യക്തമാക്കി.

ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ചട്ടങ്ങളും മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കും. ഹജ്ജിനെ പ്രോത്സാഹിപ്പിക്കുന്നതരത്തിലുള്ളതും അല്ലെങ്കിൽ ഹജ്ജിനുള്ള രജിസ്ട്രേഷൻ സേവനങ്ങൾക്കായി ഏതെങ്കിലും സംശയാസ്പദവും വ്യാജവുമായ സൈറ്റുകൾ സന്ദർശിക്കരുത് എന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top