26 November Thursday

വിദേശികളുടെ എക്‌സിറ്റ്-റീ എന്‍ട്രി വിസകള്‍ നീട്ടി നല്‍കും; നാട്ടില്‍ പോയവര്‍ക്കും ബാധകം

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020
 
ജിദ്ദ: സൗദിയില്‍ വിദേശികളുടെ ഫൈനല്‍ എക്‌സിറ്റ്, റീ എന്‍ട്രി, സന്ദര്‍ശക വിസകള്‍, ഇഖാമ എന്നിവ മൂന്നു മാസത്തേക്കു കൂടി സൗജന്യമായി നീട്ടി നല്‍കും. സൗദിയിലുള്ളവരുടെയും അവധിക്ക് നാട്ടില്‍ ഉള്ളവരുടെയും ഇഖാമക്ക് ഈ ആനുകൂല്യം ലഭിക്കും. 
 
നാട്ടില്‍ അവധിക്ക് പോയവരുടെ റീ എന്‍ട്രി കാലാവധി അവസാനിച്ചിട്ടുണ്ടെങ്കില്‍ അതും മൂന്നുമാസത്തേക്ക് നീട്ടി നല്‍കും. 
 
കൊറോണവൈറസ് പാശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തിവെക്കുന്നതിനു മുന്‍പ് സൗദിയില്‍ എത്തിയവരുടെ സന്ദര്‍ശക വിസയാണ് മൂന്നു മാസത്തേക്ക് കൂടി നീട്ടി നല്‍കുക. 
 
അതേസമയം, കൊറോണവൈറസ് പകര്‍ച്ചവ്യാധി മാറാതെ അവധിക്ക് പോയ പ്രവാസികള്‍ക്ക് മടങ്ങിവരാനാവില്ലെന്ന് നേരത്തെ സൗദി ജവാസത്ത് അറിയിച്ചിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top