19 September Saturday

സമീക്ഷ യു കെ യുടെ ഇരുപത്തിയൊന്നാം ബ്രാഞ്ച് ഷെഫീൽഡിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 26, 2020

ഷെഫീൽഡ്‌ > ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനായ സമീക്ഷ യു കെ യുടെ പുതിയ ബ്രാഞ്ചിന് യു കെ യുടെ സ്റ്റീൽ സിറ്റി എന്നറിയപ്പെടുന്ന ഷെഫീൽഡിൽ തുടക്കമായി. ഡോ. സീന ദേവകിയുടെ വസതിയിൽ സമീക്ഷ യു കെ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി ബ്രാഞ്ചിൻറെ ഉദ്‌ഘാടനം ചെയ്‌തു. ജോഷി ഇറക്കത്തിലിൽ അധ്യക്ഷനായി.

വനിതകളും യുവാക്കളും അടക്കം നിരവധി പേരാണ് പങ്കെടുത്തത്. പ്രമുഖ യൂണിവേഴ്സിറ്റികളായ ഷെഫീൽഡ് യൂണിവേഴ്‌സിറ്റി, ഹല്ലാം യൂണിവേഴ്സിറ്റി  എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭാസം നടത്തുന്ന യുവാക്കളുടെ ആവേശകരമായ സാന്നിധ്യം യോഗത്തിന്‌ ഊർജ്ജം പകർന്നു.

ഭാരവാഹികൾ:

പ്രസിഡന്റ്: ഡോ. അർച്ചന സോമൻ, വൈ. പ്രസിഡന്റ്: അഭിൻ വിജു, സെക്രട്ടറി: ജോഷി ഇറക്കത്തിൽ, ജോ. സെക്രട്ടറി: ഷാജു സി ബേബി, ട്രഷറർ: സ്റ്റാൻലി ജോസഫ്. ഡോ. അർച്ചന നന്ദിയും ഡോ. സീന സ്വാഗതവും പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top