20 September Friday

സമീക്ഷ ദേശീയ സമ്മേളനം: എം സ്വരാജ് ഇന്ന് ലണ്ടനിൽ

ജയൻ എടപ്പാൾUpdated: Friday Sep 6, 2019

ലണ്ടൺ > ബ്രിട്ടനിലെ ഇടതുപക്ഷ പുരോഗമന കലാ സാംസ്ക്കാരിക സംഘടന യായ "സമീക്ഷ "യുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുവാനായി  എം സ്വരാജ് എംഎൽഎ ഇന്ന്  ലണ്ടനിൽ എത്തും. 7നാണ്‌ പൊതുസമ്മേളനം . പൊതുസമ്മേളനത്തിൽ സാംസ്ക്കാരിക സെമിനാർ കാലടി സർവകലാശാല അധ്യാപകനും വാഗ്മിയുമായ സുനിൽ പി ഇളയിടം ഉദ്‌ഘാടനം ചെയ്യും. കൽബുർഗി നഗറിലാണ്‌ പൊതു സമ്മേളനം. അഭിമന്യു നഗറിൽ നടക്കുന്ന സമീക്ഷ ദേശീയ പ്രതിനിധി സമ്മേളനത്തിലും എം സ്വരാജ്‌ പങ്കെടുക്കും .

യുകെയിലെ 15ലധികം ബ്രാഞ്ചുകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 100ലധികം പ്രതിനിധികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . രണ്ടു ദിവസങ്ങളിലായി നടക്കുന്ന ദേശീയ സമ്മേളനം വിജയിപ്പിക്കാൻ  വിവിധ സബ് കമ്മിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് സമീക്ഷ കേന്ദ്ര നേതൃത്വം അറിയിച്ചു . ദേശീയ സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയികൾക്കും വിദ്യാഭ്യാസ, കലാ കായിക മേഖലയിൽ കഴിവ് തെളിയിച്ച വിദ്യർത്ഥികൾക്കും സമ്മേളനത്തിൽ  അവാർഡ്‌ നൽകും.

സമീക്ഷ ദേശീയ സമ്മേളനത്തിന്റെ ആവേശം ഉൾക്കൊണ്ടു ഇടതുപക്ഷ മതേതര കലാ സാംസ്ക്കാരിക പ്രവർത്തകർ പീറ്റർ ബോറോയിൽ ഒത്തുകൂടി സമീക്ഷയുടെ 15മത് ബ്രാഞ്ച് രൂപികരിച്ചു .ഭാരവാഹികൾ :.ഷാജി ജോൺ (പ്രസിഡന്റ്)സിനുമോൻ ഏബ്രഹാം (വൈസ് പ്രസിഡന്റ്)രഞ്ജിത്ത് ജോസഫ് (സെക്രട്ടറി)ചിഞ്ചു സണ്ണി (ജോയിന്റ് സെക്രട്ടറി)ഗീതു സണ്ണി (ട്രഷറർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top