03 October Tuesday

കാൾ മാർക്സിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി സമീക്ഷ സമ്മേളനത്തിന്‌ തുടക്കമാകും

ഉണ്ണികൃഷ്ണൻ ബാലൻUpdated: Wednesday May 3, 2023

ലണ്ടൻ> സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനം  ലണ്ടനിലെ ഹൈഗേറ്റ് സെമിട്രിയിലെ കാൾ മാർക്സിന്റെ ശവകുടീരത്തിൽ നിന്നും ആരംഭം കുറിക്കും.
സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്ന എം വി ഗോവിന്ദൻ മെയ് 19 ന് കാൾ മാർക്സിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചനടത്തും. യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നുമായി നൂറുകണക്കിനു പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കും. ഇതോടെ സമ്മേളന വേദി സജീവമാകും. 

20,21 തീയതികളിൽ പിറ്റർബോറോയിൽ ആണ് സമ്മേളനം. മെയ് 20ന്‌ നടക്കുന്ന പ്രതിനിധി സമ്മേളനത്തിലും തുടർന്ന് 21നു നടക്കുന്ന പൊതു സമ്മേളനത്തിലും
എം വി ഗോവിന്ദൻ പങ്കെടുക്കും. 21 നു നടക്കുന്ന പൊതു സമ്മേളനത്തിൽ അദ്ദേഹത്തോടൊപ്പം കലാ സാംസ്കാരിക രംഗത്തുനിന്നും സംവിധായകൻ കൂടിയായ ആഷിഖ് അബു പങ്കെടുക്കും.

ആറാം ദേശീയ സമ്മേളനം ഒരു വൻ വിജയമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി സംഘാടകർ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top