05 December Thursday

സമീക്ഷ ദേശീയ മെമ്പർഷിപ്പ് ക്യാംപയിൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019

ലണ്ടൺ  > സമീക്ഷയുടെ ദേശീയ മെമ്പർഷിപ്പ് ക്യാംപയിൻ ബ്രിട്ടനിലെ മിഡ്ലാന്റിന്‌ സമീപമുള്ള കോവെൻട്രിയിൽ ഞായറാഴ്ച നടക്കും. നൂറുദിവസം നീണ്ടു നിൽക്കുന്ന മെമ്പർഷിപ് ക്യാംപയിൻ സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ്‌ ഹർസെവ് ബൈൻസ്‌ വിശിഷ്ട അതിഥിയായി പങ്കെടുക്കും. ഇ ബാലകൃഷ്ണൻ (കേരള സംസ്ഥാന എൽഐസി ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്)‌, ശ്രീമതി ജോഗിന്ദർ (ജനറൽ സെക്രെട്ടറി, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ, യുകെ), ജോഗിന്ദർ (എഐസി കോവെന്ററി ബ്രാഞ്ച് സെക്രട്ടറി ) എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിക്കും.


പ്രധാന വാർത്തകൾ
 Top