26 May Tuesday

സൗദിയിൽ തൊഴിലാളികളുടെ ശമ്പളം കുറക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക് അനുമതി

എം എം നഈംUpdated: Monday Apr 6, 2020


റിയാദ് > കൊറോണ ഭീഷണിയെ തുടർന്ന സാഹചര്യത്തിൽ സ്ഥാപനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സൗദിയിൽ ശമ്പളം കുറക്കുന്നതിനും ജിവനക്കാർക്ക് അവധി നൽകുന്നതിനും മാനവശേഷി - സാമൂഹിക വികസന മന്ത്രാലയം അനുവാദം നൽകി. ഇതിൻ പ്രകാരം ജീവനക്കാർക്ക് അവധി നൽകാനും ശബളം കുറക്കുന്നതിനും സ്വകാര്യ സ്ഥാപനങ്ങൾക്ക് കഴിയും.

കരാർതൊഴിലാളികൾക്ക് ജോലി എടുക്കുന്ന സമയത്തെ ശബളം നൽകിയാൽ മതിയാകും. തൊഴിൽ വകുപ്പ് നിയമത്തിലെ 75 വകുപ്പും 116 വകുപ്പും അനുസരിച്ചാണ് നിബന്ധനകൾ നടപ്പിലാക്കുക. തൊഴിലാളിക്ക് നൽകുന്ന അവധി വാർഷിക അവധിയിൽനിന്നും കുറക്കാവുന്നതാണ്.

അതേ സമയം തൊഴിലാളിക്ക് സ്ഥാപനത്തിൽനിന്നും വിടുതൽ നേടാൻ അവസരമുണ്ട്. നിയന്ത്രണങ്ങൾ ആരംഭിച്ച് 6 മാസത്തിനുള്ളിൽ തൊഴിലാളിയുമായി സ്ഥാപനം ധാരണയിൽ എത്തിയിരിക്കണം. ഉത്തരവ് സംബന്ധിച്ച വിശദാംശങ്ങൾ മന്ത്രാലയം സ്ഥാപനങ്ങളെ അറിയിക്കുന്നതാണ്

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top