23 November Monday

കേളി അല്‍ ഗുവയ്യ യൂണിറ്റ് രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

പ്രസിഡന്റ് സിഎം ഇഖ്ബാല്‍, സെക്രട്ടറി ഷാന്‍ എംഎസ്, ട്രഷറര്‍ മുനീര്‍ കെകെ

 

 
റിയാദ്: കേളി കലാസാംസ്‌കാരിക വേദി അല്‍ ഗുവയ്യയില്‍ യൂണിറ്റ് രൂപീകരിച്ചു. പതിമൂന്ന് ഏരിയ കമ്മറ്റികളും 74 യൂണിറ്റുകളുമായാണ് കേളി പ്രവര്‍ത്തിക്കുന്നത്. മുസാമിഅഃ ഏരിയ പരിധിയില്‍ കേളിയുടെ എഴുപത്തഞ്ചാമത്തെ യൂണിറ്റാണിത്. 
 
രൂപീകരണ യോഗം കേളി ജോയിന്റ് സെക്രട്ടറി സുധാകരന്‍ കല്യാശ്ശേരി ഉദ്ഘാടനം ചെയ്തു.  ഏരിയ രക്ഷാധികാരി സമിതി അംഗം ശങ്കര്‍ മുസാമിഅഃ അധ്യക്ഷനായി. പ്രമേയങ്ങള്‍  സന്തോഷ് എംകെ, ഷാന്‍ എംഎസ് എന്നിവര്‍ അവതരിപ്പിച്ചു. കേളി പ്രസിഡന്റ് ഷമീര്‍ കുന്നുമ്മല്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍ ചര്‍ച്ചക്ക് മറുപടി നല്‍കി.
 
ബദിയ ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്രകമ്മിറ്റി അംഗം ചന്ദ്രന്‍ തെരുവത്ത്, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ബദിയ രക്ഷാധികാരി സമിതി അംഗമായ കിഷോര്‍ ഇ നിസാം, മുസാമിഅഃ ഏരിയ വൈസ് പ്രസിഡന്റ് ജെറി തോമസ്, അബ്ബാസ് പാലത്ത് എന്നിവര്‍ സംസാരിച്ചു.  ഭാരവാഹികള്‍: സിഎം ഇഖ്ബാല്‍(പ്രസിഡന്റ്), രതിന്‍ ലാല്‍ (വൈസ് പ്രസി), ഷാന്‍ എംഎസ് (സെക്രട്ടറി), ബിനോയ് കണ്ണന്‍ (ജോയിന്റ് സെക്ര), മുനീര്‍ കെകെ (ട്രഷറര്‍), സുരേഷ് കുമാര്‍  ജോയിന്റ് ട്രഷറര്‍, സന്തോഷ് എം.കെ, നൗഷാദ് പി.എം, ഷാജി, അനീഷ് അബൂബക്കര്‍, ബിയാസ് (നിര്‍വ്വാഹക സമിതി).
 
മുസാമിഅഃ ഏരിയ സെക്രട്ടറി എംകെ ഷമീര്‍ സ്വാഗതവും യൂണിറ്റ് സെക്രട്ടറി ഷാന്‍ എം.എസ് നന്ദിയും പറഞ്ഞു.
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top