20 September Friday

ഖസീം പ്രവാസി സംഘം ദുരിതാശ്വാസ നിധി കാമ്പയിൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019

ബുറൈദ > ഖസീം പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ കാമ്പയിനിന്റെ ഔപചാരിക ഉദ്ഘാടനം ബുറൈദയിൽ വച്ച് നടന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യസംഭാവന പ്രമുഖ സാംസ്കാരിക പ്രവർത്തകൻ ജയചന്ദ്രൻ നെരുവമ്പ്രം ഏറ്റുവാങ്ങിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

 ദുരിതാശ്വാസ ധനസമാഹരണത്തിന്റെ ഭാഗമായി സഫറസനയ്യ സലിം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പായസവിതരണം വ്യത്യസ്തമായി. തുടർന്ന് നടന്ന വിവിധ യൂണിറ്റുകൾ തമ്മിലുള്ള സൗഹൃദ വടംവലി മത്സരത്തിൽ ഖുബൈബ് യൂണിറ്റ് ഒന്നാം സ്ഥാനവും മിദ്നബ് യൂണിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.


പ്രധാന വാർത്തകൾ
 Top