13 May Thursday

അഭിവാദ്യമർപ്പിച്ച് സംസ്കൃതി ഖത്തർ.

വെബ് ഡെസ്‌ക്‌Updated: Sunday May 2, 2021

ദോഹ:>   എല്‍ഡിഎഫിനു തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച കേരളത്തിലേ ജനങ്ങളെ ഖത്തര്‍ സംസ്‌കൃതി അഭിവാദ്യം ചെയ്തു.

കേരളത്തിന്റെ ചരിത്രം തിരുത്തി സഖാവ് പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ തുടര്‍ഭരണം 99 സീറ്റുകളിലേക്ക് ഉയര്‍ത്തിയ കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതായി സംസ്‌കൃതി പത്രക്കുറിപ്പില്‍ അറിയിച്ചു.

പ്രവാസികളെ മുമ്പെങ്ങുമില്ലാത്ത വിധം ചേര്‍ത്തു പിടിക്കുകയും, നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുകയും സംസ്ഥാനത്തിന്റെ സമഗ്ര മേഖലകളിലും വികസനത്തിന്റെയും കരുതലിന്റെയും പുത്തന്‍ മാതൃകകള്‍ കാഴ്ചവക്കുകയും ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമുള്ള അംഗീകാരമാണ് ഈ ജനവിധിയുടെ കേരളത്തിലെ വോട്ടര്‍മാര്‍ നല്‍കിയത്.

തുടര്‍ന്നും നവകേരള നിര്‍മ്മിതിക്കായി ഉറച്ചകാല്‍വെയ്പ്പുകളോടെ മുന്നോട്ടുപോകാന്‍ എല്‍ഡിഎഫിനു ഈ വിജയം ഊര്‍ജ്ജം പകരുമെന്നും സംസ്‌കൃതി പത്രക്കുറിപ്പില്‍ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top