03 June Saturday

2022ല്‍ 178,919 പ്രവാസികള്‍ കുവൈറ്റ് വിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Mar 4, 2023

കുവൈറ്റ് സിറ്റി> ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം 2022ല്‍ 178,919 പ്രവാസികള്‍ കുവൈറ്റ് വിട്ടതായി റിപ്പോര്‍ട്ട്. 60 വയസും അതില്‍ കൂടുതലുമുള്ള 17,891 പ്രവാസികള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 800 കുവൈറ്റ്  ദിനാര്‍  ഫീസ് അടയ്ക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് രാജ്യം വിട്ടത്.

 പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (PACI) പ്രസിദ്ധീകരിച്ച സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം 2021ല്‍ 60 വയസും അതില്‍ കൂടുതലുമുള്ള 122,536 പ്രവാസികള്‍ ഉണ്ടായിരുന്നു എങ്കില്‍ 2022ല്‍ അത്  104,645  ആയി കുറഞ്ഞു.

 യൂണിവേഴ്‌സിറ്റി ബിരുദധാരികളുടെ എണ്ണവും 2021 മധ്യത്തില്‍ ഉണ്ടായിരുന്ന 155,665 ഇല്‍ നിന്നും 2022 പകുതിയോടെ 146,942 ആയി കുറഞ്ഞു. കൂടാതെ ബിരുദാനന്തര ബിരുദധാരികളുടെ എണ്ണവും 2021 മധ്യത്തില്‍ 7,213 ആയിരുന്നത് 2022 മധ്യത്തോടെ 6,912 ആയി കുറഞ്ഞു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഗള്‍ഫ് രാജ്യങ്ങളില്‍  സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ ശതമാനം ഏറ്റവും കൂടുതല്‍ കുവൈറ്റിലാണ്, മൊത്തം സര്‍ക്കാര്‍ ജീവനക്കാരില്‍ 23 ശതമാനവും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top