24 July Saturday

സാഹിത്യകാരന്‍ സച്ചിദാനന്ദനെതിരായ ഫേസ്ബുക്ക് വിലക്ക് അപലപനീയം: ബഹ്‌റൈന്‍ പ്രതിഭ

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021
 
മനാമ >  നരേന്ദ്ര മോദിയെയും അമിത്ഷായെയും വിമര്‍ശിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ പ്രശസ്ത സാഹിത്യകാരന്‍ സച്ചിദാനന്ദനെ ഫെയ്‌സ്ബുക്ക് വിലക്കിയ സംഭവം അത്യധികം അപലപനീയമാണെന്ന് ബഹ്‌റൈന്‍ പ്രതിഭ പ്രസ്താവനയില്‍ പറഞ്ഞു. 
 
സാഹിത്യ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരനാണ് സച്ചിദാനന്ദന്‍. ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ആ അവകാശം ഹനിക്കപ്പെടുന്നതിലൂടെ ഇന്ത്യയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. അടിയന്തരാവസ്ഥകാലത്തു പോലും തന്റെ നിലപാടുകള്‍ എഴുത്തുകളിലൂടെ പ്രകടിപ്പിച്ച ധീരമായ നിലപാടുകളുള്ള എഴുത്തുകാരനാണ് സച്ചിദാനന്ദന്‍. മോദിയും അമിത്ഷായും വിമര്‍ശനത്തിന് അതീതരെന്ന് പ്രഖ്യാപിക്കുന്ന സംഭവമാണ് ഈ ഫെയ്‌സ്ബുക്ക് വിലക്ക്. ഒരു ജനാധിപത്യ രാജ്യത്തിന് ഇത് ഭൂഷണമല്ല..
സച്ചിദാനന്ദന്റെ ധീരമായ നിലപാടുകളെ  ബഹ്‌റൈന്‍ പ്രതിഭ അഭിവാദ്യം ചെയ്യുന്നു. ബിജെപി സംഘപരിവാര്‍ സര്‍ക്കാരിന്റെ ഇത്തരം അസഹിണുഷ്താപരമായ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും പ്രസ്താവനയില്‍ അറിയിച്ചു.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top