01 March Monday

സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്ന ജനവിധി: ബഹ്‌റൈന്‍ പ്രതിഭ

വെബ് ഡെസ്‌ക്‌Updated: Friday Dec 18, 2020
 
മനാമ: ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്ന ജനവിധിയാണ് തദ്ദേശ ഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന് ബഹ്‌റൈന്‍ പ്രതിഭ പ്രസ്താവനയില്‍ പറഞ്ഞു.
 
പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ഏറെക്കുറേ മുഴുവനായും പൂര്‍ത്തീകരിച്ച് പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു മുന്നിലേക്ക് വച്ച സര്‍ക്കാരിനെ ജനങ്ങള്‍ അംഗീകരിക്കുകയും കൂടുതല്‍ വിശ്വാസത്തിലെടുക്കുകയും ചെയ്തിരിക്കുന്നു.
 
കേന്ദ്ര ഏജന്‍സികള്‍ വഴിയും മാധ്യമങ്ങള്‍ വഴിയും സര്‍ക്കാരിനെതിരെ  വസ്തുതാവിരുദ്ധവും വ്യജവുമായ ആരോപണങ്ങള്‍ ഉന്നയിച്ചു അന്വേഷണം നടത്തിയും പ്രചരിപ്പിച്ചും ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച അവിശുദ്ധ കൂട്ടുകെട്ടിനുള്ള തിരിച്ചടികൂടിയാണ് ഈ ജനവിധി. 
 
അത്തരം കുപ്രചരണങ്ങള്‍ തള്ളിക്കളഞ്ഞ് ജനം ഇടതുപക്ഷത്തെ നെഞ്ചേറ്റിയിരിക്കയാണ്. ഈ ജനവിധി നാടിന്റെ ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ ശക്തികള്‍ക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വച്ച് നാടിനെ പുറകോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തിനും ഒരു പാഠമാണ്.
 
ഒന്നായി മുന്നോട്ടു പോകാന്‍ ഒന്നാമതായി തുടരാന്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്ത മുഴുവന്‍ വോട്ടര്‍മാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി  പ്രതിഭ സെക്രട്ടറി എന്‍വി ലിവിന്‍ കുമാറും പ്രസിഡണ്ട് കെഎം സതീഷും പ്രസ്താവനയില്‍ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top