25 May Monday

പടവ് കുടുംബവേദി 7-മത് വിന്റർ ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Feb 6, 2020

മനാമ> പടവ് കുടുംബവേദി എല്ലാ വർഷവും നടത്താറുള്ള വിന്റർ ക്യാമ്പ് ഈ വർഷവും സഖീർ ക്യാമ്പിംഗ് ഏരിയയിൽ നടന്നു. അംഗങ്ങളുടെയും കുട്ടികളുടെയും കായിക മത്സരങ്ങളും നാടൻ വിനോദങ്ങളും സംഘടിപ്പിച്ചു.തുഷാര സന്ധ്യ എന്നപേരിൽ കലാ പരിപാടികളും അരങ്ങേറി.

പടവ് കുടുംബവേദി പ്രസിഡന്റ് സുനിൽ ബാബു , ജനറൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ഷംസ് കൊച്ചിൻ , ഉമ്മർ പാനായിക്കുളം , നൗഷാദ് മഞ്ഞപ്പാറ ,സഹിൽ തൊടുപുഴ ,സജി  ,അസീസ്ഖാൻ  ,വിനോദ് കുമാർ , ഹക്കീം പാലക്കാട് ,സത്താർ കൊച്ചിൻ ,ഷിബു പത്തനംതിട്ട,ഗണേഷ് കുമാർ ,അഷറഫ് വടകര ,റസീൻഖാൻ, ബൈജു മാത്യു എന്നിവർ നേതൃത്വം നൽകി


പ്രധാന വാർത്തകൾ
 Top