20 November Wednesday

കുവൈറ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

കുവൈറ്റ് സിറ്റി> പ്രയാണം കുവൈറ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി. അബ്ബാസിയ കല ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന
മൂന്നാമത് ഓണാഘോഷം പ്രസിഡണ്ട് ജോയ് അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍  ഭാരതീയ വിദ്യാഭവന്‍ പ്രേംകുമാര്‍  ദീപം തെളിയിച്ച് ഉദ്ഘാടനം നടത്തി.

സാമൂഹ്യ പ്രവര്‍ത്തകന്‍ സത്താര്‍ കുന്നില്‍ മുഖ്യ പ്രഭാഷണം നടത്തി.  സജി ജനാര്‍ദനന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഗിരിജ വിജയന്‍ സ്വാഗതം അര്‍പ്പിച്ചു. സംഘടനാ അവലോകനം സ്ഥാപകനും രക്ഷാധികാരിയുമായ  കലഞ്ഞൂര്‍ രാധാകൃഷ്ണന്‍ വിവരിച്ചു

ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവപ്രവര്‍ത്തകരായശാരദ മംഗഫ് ശിശുപാലന്‍ ശാന്തമ്മ ഷാജി എന്നിവരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ഉപരിപഠന സഹായ പദ്ധതി സാമൂഹ്യപ്രവര്‍ത്തകന്‍ രമേശ് ചന്ദ്ര ഉദ്ഘാടനംചെയ്തു

 മനോജ് മാവേലിക്കര, അക്ബര്‍ കുളത്തൂപ്പുഴ, രാജീവ് ആലപ്പുഴ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചെണ്ടമേളം താലപ്പൊലി അകമ്പടിയോടുകൂടി മഹാബലി എഴുന്നള്ളിപ്പിനുശേഷം വിവിധതരം കലാപരിപാടികള്‍ വിഭവസമൃദ്ധമായ സദ്യഎന്നിവയും ഉണ്ടായിരുന്നു. ട്രഷറര്‍ സിനു ജോണ്‍ നന്ദി അര്‍പ്പിച്ചു

 


പ്രധാന വാർത്തകൾ
 Top