15 November Friday

ചെന്നീര്‍ക്കര ഓവര്‍സീസ് ഫോറം കുവൈറ്റ് ഓണാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

കുവൈറ്റ് സിറ്റി> കുവൈറ്റിലെ ചെന്നീര്‍ക്കര നിവാസികളുടെ കൂട്ടായ്മയായ ചെന്നീര്‍ക്കര ഓവര്‍സീസ് ഫോറം കുവൈറ്റ്,ഓണാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തിയ ആഘോഷ പരിപാടികള്‍ പി.കെ. രാജു ഉദ്ഘാടനം ചെയ്തു.

 പി.കെ. വര്‍ഗീസ് സ്വാഗതവും പ്രസിഡന്റ്  ഗിബി  ജോര്‍ജ്ജ്  മുഖ്യ  പ്രഭാഷണവും നടത്തി.  എം.ജെ. ജോര്‍ജ്, അലക്‌സ് വലിയകാലയില്‍  എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അംഗങ്ങളും അവരുടെ കുട്ടികളും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാ പരിപാടികളും വിഭവ സമൃദ്ധമായ ഓണ സദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.



 


പ്രധാന വാർത്തകൾ
 Top