18 June Friday

ഉയര്‍ന്ന കോവിഡ് കേസുകള്‍: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനില്‍ വിലക്ക്

അനസ് യാസിന്‍Updated: Thursday Apr 22, 2021

 

മസ്‌കത്ത് > കൊറോണവൈറസ് കേസുകള്‍ കുതിച്ചുയരുന്ന പാശ്ചാത്തലത്തില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാന്‍ വിലക്കേര്‍പ്പെടുത്തി. ഏപ്രില്‍ 24 ന് വൈകീട്ട് ആറിന് തീരുമാനം പ്രാബല്യത്തില്‍ വരും.
 
കഴിഞ്ഞ 14 ദിവസത്തിനിടെ ഈ മൂന്ന് രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്കും (ട്രാന്‍സിറ്റ്) പ്രവേശനം വിലക്കിയതായി സുപ്രീം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഒമാന്‍ പൗരന്‍മാര്‍, നയതന്ത്ര വിദഗ്ധര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വിലക്ക് ബാധകമല്ല.
 
കോവിഡ് കൈകാര്യം ചെയ്യുന്ന ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് പ്രവേശനം നിരോധിച്ചത്. ഒമാനില്‍ കോവിഡ് കേസുകള്‍ കൂടുതല്‍ വ്യാപിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് നീക്കം. 
 
കഴിഞ്ഞ ഏപ്രില്‍ എട്ട് മുതല്‍ സന്ദര്‍ശകര്‍ക്ക് ഒമാനില്‍ വിലക്കുണ്ട്.
 
ഒമാനിലേക്ക് എല്ലാ വിസക്കാര്‍ക്കും പ്രവേശനം അനുവദിച്ച് ഏപ്രില്‍ 16ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) ഉത്തരവിട്ടിരുന്നു. ഒരാഴ്ച മുന്‍പ് ഏര്‍പ്പെടുത്തിയ പ്രവേശന നിയന്ത്രണം ഇവര്‍ എടുത്തുകളഞ്ഞിരുന്നു. ഇതിനു പിന്നാലെ ശനിയാഴ്ച മുതല്‍ പൂര്‍ണ പ്രവേശന വിലക്ക് വന്നതോടെ നാട്ടില്‍ അവധിക്ക് പോയി തിരിച്ചുവന്ന പ്രവാസികള്‍ ആശങ്കയിലായി. പ്രവേശന വിലക്ക് എത്രകാലത്തേക്കാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. 
 
പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഏപ്രില്‍ 24 നു മുമ്പായി മടങ്ങാന്‍ ആഗ്രഹിക്കുന്ന യാത്രക്കാരില്‍ നിന്ന് വിമാനക്കമ്പനികള്‍ക്കും ട്രാവല്‍ ഏജന്റുമാര്‍ക്കും നിരവധി കോളുകള്‍ ലഭിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 

 

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top