02 June Tuesday

നിര്‍ധനരായ പ്രവാസികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് നല്‍കും: നവോദയ

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020


ദമാം>  കോവിഡ് പാശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ നിര്‍ധനരായ നൂറു പ്രവാസികള്‍ക്ക് നാട്ടിലേക്കു സൗജന്യ വിമാന ടിക്കറ്റ് നല്‍കുമെന്ന് നവോദയ അറിയിച്ചു.
കോവിഡ് പാശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന ആയിരക്കണക്കിന് നിര്‍ധനരായ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന ആവശ്യത്തിനു നേരെ മുഖംതിരിഞ്ഞ് നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ആഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച കോവിഡ് പ്രതിരോധ പേക്കേജില്‍ പോലും ഇത്തരം ആവശ്യം പരിഗണിച്ചില്ല. പ്രവാസികള്‍ക്ക് കടുത്ത അവഗണനയാണ് പാക്കേജ് നല്‍കിയത്. ഈ സാചര്യത്തിലാണ് സൗജന്യ വിമാന ടിക്കറ്റ് നല്‍കുന്നതെന്ന് നവോദയ ഭാരവാഹികള്‍ പറഞ്ഞു.

2013 ലെ പൊതുമാപ്പ് കാലത്ത് ഐടിഎല്ലുമായി സഹകരിച്ച് വിമാനം ചാര്‍ട്ട് ചെയത് നിര്‍ധനരായ പ്രവാസികളെ നവോദയ നാട്ടില്‍ എത്തിച്ചിരുന്നു. അതേ മാര്‍ഗ്ഗത്തില്‍ വിമാനം ചാര്‍ട്ട് ചെയ്ത് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നവോദയ ആലോചിക്കുന്നുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് പ്രവാസിക്കിടയില്‍ ഏറെ പ്രയാസമനുഭവിക്കുന്ന 100 പേര്‍ക്ക് ആദ്യഘട്ടമെന്ന നിലയില്‍ വിമാന ടിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു

വിവരങ്ങള്‍ക്ക് നവോദയ സാംസകാരിക വേദി കിഴക്കന്‍ പ്രവിശ്യ സൗദി അറേബ്യ-ഇഎം കബീര്‍(0501764256), പവനന്‍ മൂലക്കീല്‍ (0501664800), കൃഷ്ണകുമാര്‍ (0502141260), റഹീം മടത്തറ (0506845469) എന്നിവരെ ബന്ധപ്പെടണം. ഇമെയില്‍: ddd navodayaksa@gmail.com


പ്രധാന വാർത്തകൾ
 Top