29 February Saturday

പൗരത്വ ഭേദഗതി നിയമം: ജിസാനില്‍ പ്രവാസിസംഘടനകളുടെ സംയുക്ത പ്രതിഷേധ സംഗമം

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2019

ജിസാന്‍ > കേന്ദ്രസര്‍ക്കരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജിസാനിലെ മുഴുവന്‍ പ്രവാസി മലയാളി സംഘടനകളും ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജിസാനിലെ പ്രവാസി മലയാളി സമൂഹത്തിന്റെ ഒരുമ വിളിച്ചോതിയ ജനകീയ പ്രതിരോധമായിമാറി. ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കുന്നതിനുള്ള ജനകീയ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് സംഗമത്തില്‍ പങ്കെടുത്ത നൂറുകണക്കിന് പ്രവാസികള്‍വിശാലമായ ക്യാന്‍വാസില്‍ കൈയ്യൊപ്പുവെച്ചു. മതേതര ജനാധിപത്യ ഇന്ത്യയുടെ നിലനില്‍പ്പിനായുള്ള പോരാട്ടസമരങ്ങളില്‍ മരണമടഞ്ഞവര്‍ക്ക് സംഗമം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ജിസാനിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവാസികളുടെആവേശകരമായ പങ്കാളിത്തവും പരിപാടികളുടെ വൈവിധ്യവും പ്രതിഷേധ കൂട്ടായ്മയെ ശ്രദ്ധേയമാക്കി. ജിസാനിലെ വിവിധ സമൂഹിക സാംസ്‌കാരിക മതസംഘടനകള്‍ ചേര്‍ന്നൊരുക്കിയ പ്രതിഷേധ സംഗമത്തില്‍ പ്രവാസിഐക്യവേദി ചെയര്‍മാന്‍ ഹാരിസ്‌കല്ലായി അധ്യക്ഷതവഹിച്ചു. മതേതര ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന പൗരത്വഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും മൗലികാവകാശലംഘനവുമാണെന്ന്  സംഗമത്തില്‍ സംസാരിച്ച പ്രവാസിസംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ എല്ലാമൂല്യങ്ങളെയും പാരമ്പര്യങ്ങളെയും തകര്‍ത്തുകൊണ്ട് ജനാധിപത്യത്തെ ഉപയോഗിച്ച് ഭരണഘടനയെ അസാധുവാക്കുന്നതിനുള്ള സംഘപരിപാര്‍ ശക്തികളുടെ ഹിന്ദുത്വ അജണ്ടയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് 'പൗരത്വഭേദഗതി നിയമം: മതേതരത്വത്തിന്റെമരണമണി' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് തനിമ മേഖല പ്രസിഡന്റ് മുഹമ്മദ് ഇസ്മയില്‍ മാനു പറഞ്ഞു.

പ്രതിഷേധ സംഗമത്തില്‍മാധ്യമ പ്രവര്‍ത്തകനും പ്രവാസിഐക്യവേദി ജനറല്‍ കണ്‍വീനറുമായ താഹ കൊല്ലേത്ത്, വി ടി നാസര്‍ ഇരുമ്പുഴി (കെഎംസിസി), വെന്നിയൂര്‍ ദേവന്‍ (ജല ജിസാന്‍), ദിലീപ് (ഒഐസിസി), മുഹമ്മദ് സാലിഹ് (ഇസ്ലാമിക്കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ്ഇന്ത്യ),  മുസ്തഫ ദാരിമി  (എസ്‌ഐസി), കെ ടി.സാദിഖ് മങ്കട (ഇന്ത്യന്‍ ഇസ്ലാഹിസെന്റര്‍), ഹബീബ് റഹ്മാന്‍ (ഐ.എസ്,എഫ്), ഡോ.മന്‍സൂര്‍ നാലകത്ത് എന്നിവര്‍ സംസാരിച്ചു. ചിത്രകാരനായ യൂസഫ് കൂറ്റാളൂര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം അവതരിപ്പിച്ചു. ഐ.സി.എഫ് കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി താഹ കിണാശേരി സംഗമത്തില്‍ ദേശീയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അന്‍വറും സംഘവും സമര ഗാനങ്ങള്‍ ആലപിച്ചു. വിദ്യാര്‍ഥികളായ ഐഷ അബ്ദുല്‍ അസീസ്, അലോന അനൂപ്, സ്വാലിഹ്‌ജെസ്മല്‍, അഹ്‌യാന്‍, അസ്മ മന്‍സൂര്‍, ആസിയ മന്‍സൂര്‍, ഖദീജ താഹ, ഹന ഫാത്തിമ, ഷാദ് എന്നിവര്‍ ദേശഭക്തി ഗാനങ്ങള്‍ പാടി. കെഎംസിസി, ജല ജിസാന്‍, ഒ.ഐ.സി.സി, തനിമ, ഐ.സി.എഫ്, ഇന്ത്യന്‍ ഇസ്ലാഹിസെന്റര്‍, എസ്.ഐ.സി, ഐ.എസ്.എഫ് എന്നീസംഘടനകള്‍ സംയുക്തമായാണ് പ്രതിഷേധ സംഗമംസംഘടിപ്പിച്ചത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top