മെൽബൺ> സെൻറ്റ് ജോർജ്ജ് യാക്കോബായ സുറിയാനിഓർത്തഡോക്സ് പള്ളി ഇടവക ജനങ്ങളുടെ ചിരകാലഅഭിലാഷമായിരുന്ന സെൻറ്റ് ജോർജ്ജ് കമ്മ്യൂണിറ്റിസെൻറ്ററിന്റെ കൂദാശയും ഉൽഘാടനവും നടത്തി. ഓസ്‌ട്രേലിയ അതിഭദ്രാസനത്തിൻ്റെ മെത്രാപ്പോലീത്ത ഗീവർഗ്ഗീസ് മോർ അത്തനാസിയോസ് മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി പ്രവീൺ കുരിയാക്കോസ് കശീശാ, സഹവികാരി ഡോ.ഡെന്നീസ് കൊളശ്ശേരിൽ കശീശാ, ഇടവകയിലേയും ഓസ്‌ട്രേലിയായിലെ മറ്റു ഇടവകകളിലേയും വൈദിക ശ്രേഷ്ടർ എന്നിവർ പങ്കെടുത്തു. 22ന് ശനിയാഴ്ച്ചയാണ് കമ്മ്യൂണിറ്റി സെൻറ്ററിന്റെ കൂദാശ നടത്തിയത്
23 ഞായറാഴ്ച്ച രാവിലെ ദേവാലയത്തിലെ വിശുദ്ധകുർബാനയ്ക്കു ശേഷം കമ്മ്യൂണിറ്റി സെൻറ്ററിന്റെ ഉൽഘാടനവും പൊതുസമ്മേളനവും നടത്തി. വിശിഷ്ടാതിഥികളെ മുത്തുകുടകളും ചെണ്ടമേളവും മറ്റു വാദ്യഘോഷങ്ങളും കൊടിതോരണങ്ങളുമായി ഹാളിലേക്കാനയിച്ചു. ഗീവർഗ്ഗീസ് മോർ അത്തനാസിയോസിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ Hon Lee Tarlamis , MP (South Eastern Metropolitan Region)യുടെ സാന്നിധ്യത്തിൽ Hon. Meng Heang Tak, MP(District of Clarinda) സെൻറ്ററിന്റെ ഉൽഘാടനം നിർവ്വഹിച്ചു. സമ്മേളനത്തിൽ വിവിധ രാഷ്ട്രീയപ്രെതിനിധികളെ കൂടാതെ സുറിയാനി സഭയിലെ Very Rev. Fr. Iskander Aphrem, കോപ്റ്റിക് ഓർത്തഡോക്സ്‌സഭയിലെ Rev. Fr. Daniel Gabriel, Victorian Council of Churches നെ പ്രതിനിധീകരിച്ചു Mr Ashok Jacobഎന്നിവർ പ്രസംഗിച്ചു.ഇടവകവികാരി പ്രവീൺ കുരിയാക്കോസ് സ്വാഗതവും പള്ളി സെക്രട്ടറി സജിപോൾ നന്ദിയും പറഞ്ഞു.
വിക്ടോറിയൻ ഗവൺമെൻറ്റിന്റെ പ്രത്യേക ഗ്രാൻഡും ഇടവക ജനങ്ങളുടെ കൂട്ടായ പരിശ്രമവും കൂടിയാണ് ഇടവക ഈ സെന്റ്ററിന്റെ പണി പൂർത്തീകരിച്ചത്.ഇടവകാംഗങ്ങൾക്കും പൊതുജനങ്ങൾക്കും വളരെഉപയോഗപ്രദമായ രീതിയിൽ കൊമേഴ്സ്യൽ കിച്ചൻ,ബാഡ്മിൻറൺ കോർട്ട്, വിശാലമായ സ്റ്റേജോട് കൂടിയഓഡിറ്റോറിയം തുടങ്ങിയവ വാണിജ്യാടിസ്ഥാനത്തിൽഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് കമ്യൂണിറ്റി സെൻറ്റർരൂപകല്പന ചെയ്തിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..