13 July Monday

മസ്‌കത്തില്‍ ഇന്നു മുതല്‍ ലോക്ഡൗണ്‍ ഇല്ല

പിഎം ജാബിര്‍Updated: Friday May 29, 2020
 
മസ്‌കത്ത്: സൗദിക്കും യുഎഇക്കും പിന്നാലെ ഒമാനും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഒമാന്‍ തലസ്ഥാനമയ മസ്‌കത്ത് നഗരം ഉള്‍പ്പെടുന്ന മസ്‌കത്ത് ഗവര്‍ണറേറ്റിലെ ലോക് ഡൗണ്‍ പിന്‍വലിച്ചു. വെള്ളിയാഴ്ച മുതല്‍ ഗവര്‍ണറേറ്റില്‍ ലോക് ഡൗണ്‍ ഇല്ല. ഗതാഗതം സാധാരണ നിലയിലാക്കാനും സാമ്പത്തിക വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പുരനാരംഭിക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം. 
 
ഒമാനില്‍ കൊറോണ വൈറസ് പടരുന്നത് തടയുന്നതിനായി തലസ്ഥാന നഗരമായ മസ്‌കത്ത്്, മത്ര വിലയാത്ത്, ജലന്‍ ബാനി ബുവാലി പട്ടണം എന്നിവ ഏപ്രില്‍ 10 മുതല്‍ അടച്ചിട്ടിരിക്കയാണ്. രണ്ടുതവണയായി ലോക് ഡൗണ്‍ നീട്ടുകയായിരുന്നു. എന്നാല്‍, ഇതില്‍ മത്ര വിലായത്തിലെ ഹെല്‍ത്ത് ഐസലേഷന് മാറ്റമുമണ്ടാകില്ല. മത്ര, വാദി കബീര്‍, റൂവില്‍ ദാര്‍സെയ്ത്ത്, മൃംതാസ് അമ്‌റിയ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് മത്ര വിലായത്ത്. 
 
ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗമാണ് തീരുമാനം എടുത്തത്്. 
 
ലോക്ഡൗണ്‍ പിന്‍വലിച്ചതോടെ സര്‍ക്കാര്‍, സ്വകാര്യ മേഖല സ്ഥാപനങ്ങളില്‍ മെയ് 31 മുതല്‍ 50 ശതമാനം ജോലിക്കാരെ ഉറപ്പുവരുത്തണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചു.  ഒവാര്‍ഷികാവധി ബാക്കിയുള്ള ജീവനക്കാര്‍ക്ക് ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ അനുമതിയോടെ അത് എടുക്കാം. 
 
അതിനിടെ, ഒമാനില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍ 9,009 ആയി. ഇതില്‍ 40 പേര്‍ മരിച്ചു. വ്യാഴാഴ്ച ഒമാനില്‍ 636 പേര്‍ക്കാണ് രോഗം സ്ീഥിരീകരിച്ചത്. ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. 
 
 

 


പ്രധാന വാർത്തകൾ
 Top