13 July Monday

‘കൈകോർത്ത് കൈരളി’പ്രവാസികൾക്കൊരു ടിക്കറ്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020


അൽ ഐൻ >  നാട്ടിലേക്ക്‌ വരാൻ പണമില്ലാതെ ദുരിതമനുഭവിക്കുന്നവർക്കായി  അൽഐൻ മലയാളി സമാജം ഒരുക്കിയ കൈകോർത്ത് കൈരളി എന്ന പദ്ധതിയിലുടെ  ടിക്കറ്റ്‌ നൽകി.  50 യാത്രാ ടിക്കറ്റിൽ ഉൾപ്പെടുത്തി മലപ്പുറം ജില്ലയിലെ എടകുളം സ്വദേശിയുടെ കുടുംബത്തിലെ 3 പേർക്ക്  ടിക്കറ്റ്‌ നൽകി. ഈ വരുന്ന 29 ന് അബുദാബിയിൽ നിന്നും കോഴികോട്ടേക്ക് യാത്രക്കുള്ള ടിക്കറ്റാണ്‌ നൽകിയത്‌. അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി ഐ. ആർ മൊയ്തീന് മലയാളി സമാജം സെക്രട്ടറി ശിവദാസൻ ടിക്കറ്റിന്റെ  കോപ്പി  നൽകി 

കഫ് റ്റേരിയ ജീവനക്കാരൻ ആയ എടക്കുളം സ്വദേശി സന്ദർശന വിസയിൽ ഭാര്യയെയും കുട്ടികളെയും അൽ ഐനിൽ എത്തിച്ചതായിരുന്നു യാത്രാ നിരോധനം വരികയും വരുമാനം ഇല്ലാതാകുന്നതും. ഭാര്യയുടെയും മക്കളുടെയും യാത്ര ബുദ്ധിമുട്ടിലായപ്പോൾ  മലയാളി സമാജത്തെ സമീപിക്കുകയായിരുന്നു . അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻററിൽ  നടന്ന ചടങ്ങിൽ സെന്റർ പ്രസിഡണ്ട് മുബാറക് മുസ്തഫ വേൾഡ് ലിങ്ക് ഓട്ടോ ഗ്യാരജിന്റെ  ഉടമസ്ഥരിൽ ഒരാളായ ഷംസുദ്ധീൻ മലയാളി സമാജം വൈസ് പ്രസിഡണ്ട് മുജീബ് കരുവാം കുഴി   ഇ കെ.സലാം മമ്മുട്ടി ചങ്ങരംകുളം എന്നിവർ   പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top